പുരുഷ ഹോക്കിയില്‍ ഇന്ത്യയെ ഓസീസ് വീഴ്ത്തി 1-7

ടോക്കിയോഃ ഒളിമ്പിക് വേദിയില്‍ ഇന്ത്യക്ക് ആശയും നിരാശയും. 48-51 വനിതാ വിഭാഗം ബോക്സിംഗില്‍ ഇന്ത്യയുടെ ലോക ചാംപ്യന്‍ മേരി കോം പ്രീക്വാര്‍ട്ടറിലേക്ക് ഇരച്ചെത്തിയപ്പോള്‍ മെഡല്‍ പ്രതീക്ഷയുമായെത്തിയ പുരുഷന്മാരുടെ ഹോക്കി ടീം നിരാശപ്പെടുത്തി. ഓസ്ട്രേലിയയോട് 1-7 ന് ഇന്ത്യ പരാജയപ്പെട്ടു.

ഡോമിനിക്കന്‍ റിപ്പബ്ലിക്കിന്‍റെ മിഗ്വലീന ഗാര്‍സിയ ഫെര്‍ണാണ്ടസിനെയാണ്1-4 ന് മേരി കോം മുട്ടുകുത്തിച്ചത്. 48-51 വനിതാ വിഭാഗത്തില്‍ ആറു തവണ ലോക കിരീടം ചൂടിയിട്ടുണ്ട് മേരി കോം. പുരുഷന്മാരുടെ 57-63 വിഭാഗത്തില്‍ മനീഷ് കൗശിക് പുറത്തായതും ത്രിവര്‍ണത്തെ നിരാശപ്പെടുത്തി.

Related posts

Leave a Comment