Connect with us
inner ad

Kuwait

ഇന്ത്യാ – കുവൈറ്റ് നിക്ഷേപ സാധ്യതാമീറ്റ് കുവൈറ്റിൽ നടന്നു!

കൃഷ്ണൻ കടലുണ്ടി

Published

on


കുവൈറ്റ് സിറ്റി : ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിലു (ഐ.ബി.പി.സി.) മായി സഹകരിച്ച് ഇന്ത്യൻ എംബസി കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ.), യൂണിയൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് കമ്പനീസ് (യൂ.ഐ സി ) എന്നിവയുടെ പിന്തുണയോടെ നിക്ഷേപ സമ്മേളനം സംഘടിപ്പിച്ചു. കുവൈറ്റ് സിറ്റിയിലെ ഫോർ സീസൺ സ് ഹോട്ടൽ അൽ മുർഖബ് ബോൾറൂംമിലായിരുന്നു ഈ മീറ്റിംഗ്. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ്, ഇൻവെസ്റ്റ് ഇന്ത്യ, നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാറ്റ്‌സ്‌ട്രക്ചർ ഫണ്ട് (എൻ.ഐ.ഐ.എഫ്.), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) എന്നിവയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ നിക്ഷേപ സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, പരമ്പരാഗത സൗഹൃദത്തിന്റെയും സമ്പർക്കത്തിന്റെയും ശക്തമായ അടിസ്ഥാനത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളുടെ അപാരമായ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. വിഷൻ 2035 ലക്ഷ്യത്തോടെ ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയും രാജ്യവും തമ്മിലുള്ള വ്യാപാര വൈവിധ്യവൽക്കരണത്തിന്റെയും നിക്ഷേപ സഹകരണത്തിന്റെയും സമന്വയം കണ്ടെത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ബഹു: വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ശ്രീ. മുഹമ്മദ് അനീസി, ബഹു: വാണിജ്യ, വ്യവസായ മന്ത്രി മുഹമ്മദ് ഒത്മാൻ മുഹമ്മദ് അൽ-ഐബാനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്‌ടർ ഘനേം അൽ ഗെനൈമാൻ, യൂണിയൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് കമ്പനീസ് (യുഐസി) ചെയർമാൻ സലേഹ് സാലിഹ് അൽ-സെൽമി, കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) ബോർഡ് അംഗം ദിരാർ അൽ ഗാനേം തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. കുവൈറ്റിൽ നിന്നുള്ള കൂടുതൽ സാധ്യതയുള്ള വ്യാപാരത്തിനും നിക്ഷേപത്തിനും ഇന്ത്യ നൽകുന്ന അവസരങ്ങളെ എല്ലാ കുവൈറ്റ് പ്രസംഗകരും അഭിനന്ദിച്ചു. കിയാ യുടെ മാനേജിംഗ് ഡയറക്ടർ ശ്രീ ഗാനേം അൽ ഗെനൈമാൻ, കുവൈറ്റ് – ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ് കോൺഫറൻസിൽ കിയാ – യ്ക്ക് ഇന്ത്യൻ സ്ഥാപനങ്ങളുമായി ഉള്ള അടുത്ത പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കിയാ യുടെ താൽപ്പര്യം മാനേജിംഗ് ഡയറക്ടർ ഊന്നിപ്പറഞ്ഞു .

നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, എഫ്.ഡി. ഐ . നിക്ഷേപസാധ്യത കളുടെ അവതരണം ബന്ധപ്പെട്ടവർ നടത്തി. ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ സി.ഇ.ഒ. ദാരി അൽ ബദറും അൽഗാനിം ഇൻഡസ്ട്രീസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി അബ്ദുൾ ലത്തീഫ് അൽ ഷാരിഖും ഇന്ത്യയിലെ വളരെ നല്ല നിക്ഷേപ അനുഭവം പങ്കുവെച്ചു. ഇന്ത്യയുടെ – കുവൈറ്റ് നിക്ഷേപ അവസരങ്ങളുടെ മുഴുവൻ സാധ്യതകളും അനാവരണം ചെയ്യുന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളുടെയും പ്രമുഖരായ പ്രഭാഷകർ തമ്മിലുള്ള ഒരു പാനൽ ചർച്ചയും നടന്നു.

ഉയർന്ന നിലയിലുള്ള നിക്ഷേപക സമ്മേളനത്തിന് കുവൈറ്റിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളിൽ നിന്നുമുള്ള 200 ഓളം പ്രമുഖരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും, മാധ്യമങ്ങൾ, ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽ കമ്മ്യൂണിറ്റി അംഗങ്ങൾ തുടങ്ങിയവരും സജ്ജീവമായി പങ്കെടുത്തു. ബഹു; ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, വാണിജ്യ – രാഷ്ട്രീയ വിഭാഗം ഫസ്ററ് സെക്രട്ടറി ശ്രീമതി സ്മിതാ പാട്ടീൽ തുടങ്ങിയവരുമായി കുവൈറ്റി വ്യാപാര പ്രമുഖർ പ്രത്യക കൂടിക്കാഴ്ചകളും നടത്തി

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ജഹ്റയിലും മുത്ലയിലും യൂത്ത് ഇന്ത്യയുടെ നേതൃത്തിൽ ഇഫ്താർ സം​ഗമം!

Published

on

കുവൈത്ത് സിറ്റി : യൂത്ത് ഇന്ത്യയുടെയും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജഹറയിലെയും , മുതലയിലെയും രണ്ട് കേന്ദ്രങ്ങളലായി ഇഫ്താർ വിരുന്നൊരുക്കി. ജഹറയിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് സിജിൽ ഖാൻ യൂത്ത് ഇന്ത്യയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ജഹറ ബ്രാഞ്ച് മാനേജർ സുലൈമാൻ മുഖ്യഥിതിയായി പങ്കെടുത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സാമൂഹ്യ പ്രവർത്തകൻ കെ. സി മജീദ് സ്വാഗതം പറഞ്ഞു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹഷീബ്, സോഷ്യൽ റിലീഫ് കൺവീനർ റമീസ്, ട്രെഷറർ അകീൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹനാസ് മുസ്തഫ, സിറാജ് അബൂബക്കർ, അഷ്ഫാഖ്, മുഖ്സിത്, യാസിർ പ്രവർത്തകരായ ഫഹീം ജമാൽ, ഷുഹൈബ്, തുഫൈൽ,വലീദ്, ഷിബിൻ, ജവാദ്, നബീൽ കെ. ഐ. ജി പ്രവർത്തകരായ നിഷാദ് ഇളയത്, ഹാഫിസ് പാടൂർ, ജഹറയിലെ സാമൂഹ്യ പ്രവർത്തകരായ മമ്മൂട്ടി പട്ടാമ്പി, റഫീഖ് വല്യാഡ് എന്നിവർ നേതൃത്വം നൽകി. ചേർത്ത് പിടിക്കലിന്റെ ഹൃദ്യാനുഭവം പകർന്ന ഇരു സംഗമങ്ങളിലുമായി ഒട്ടേറെ പേർ പങ്കെടുത്തു.

Continue Reading

Kuwait

ഒരുമയുടെ സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ഇഫ്താര്‍ സംഗമം

Published

on

കുവൈറ്റ് സിറ്റി : ഒരുമയുടെ സ്‌നേഹ സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ഇഫ്താര്‍ സംഗമം നടത്തി . ഇക്കഴിഞ്ഞ ശനിയാഴ്ച സാൽമിയ തക്കാര റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ ക്ലബ് അംഗങ്ങൾ ഉൾപ്പടെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കടുത്തു. ക്ലബ് പ്രസിഡന്റ് വിപിൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം മുഖ്യ രക്ഷാധികാരി ബി എസ് പിള്ളൈ ഉത്‌ഘാടനം ചെയ്തു. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിലൂന്നി മനസ്സും ശരീരവും സ്വയം സമർപ്പിക്കുന്ന നാളുകളിൽ വൃതാനുഷ്ഠാനത്തിന്റെ ആത്മീയ ഉണർവിനൊപ്പം പരസ്‌പര്യത്തിന്റെ മാധുര്യം പങ്കുവയ്ക്കാൻ മാനവീകതയുടെ ഒത്തു ചേരലിന് സാധിക്കുമെന്ന് ബി എസ് പിള്ളൈ അഭിപ്രായപെട്ടു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സിനിജിത് ദേവരാജ്, ഷമീർ കണ്ടി, ജിജോ ബാബു ജോൺ, വൈസ് ചെയർമാൻ യോഗേഷ് തമോറെ, വൈസ് ക്യാപ്റ്റൻ ജയേഷ് കൊട്ടോള, ബിപിൻ ഓമനക്കുട്ടൻ, ലിജു മാത്യൂസ്, അക്ബർ ഉസ്മാൻ തുടങ്ങിയവർആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ച ടീം അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. മികച്ച ബാറ്റ്സ്മാൻ – ജയേഷ് കൊട്ടോള, മികച്ച ബൗളർ – വിപിൻ രാജേന്ദ്രൻ, മികച്ച വിക്കറ്റ് കീപ്പർ – അരുൺ കൃഷ്ണ, മികച്ച ആൾറൗണ്ടർ – ശിവ കൊട്ടി റെഡ്‌ഡി, ഈ വർഷത്തെ മികച്ച പ്രകടനം – ഷിജു മോഹനൻ, ക്ലബ് മാൻ ഓഫ് ദി ഇയർ- റിജോ പൗലോസ് എന്നിവരെയും മികച്ച പ്രകടനത്തിനായി നദീം സാഹിദ് ഷെയ്ഖ്, അംജദ് ഹുസൈൻ ഭട്ട്, സുഹൈൽ അഹ്മദ് ടാർ, റിനോഷ് മാമൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

അനീഷ് കെ അശോക്,അജിത് ഉല്ലാസ്,രഞ്ജിത് കുന്നുംപുറത്,വിജിത് കുമാർ, അലി ഉസ്മാൻ,അഷ്‌റഫ് ബഷീർ, അനഗ് തൃശൂർ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ കൺവീനർ മനോജ് റോയ് സ്വാഗതവും അരുൺ തങ്കപ്പൻ നന്ദിയും രേഖപെടുത്തി.

Continue Reading

Kuwait

റമദാൻവ്രതശുദ്ധിയിൽസൗഹൃദതനിമ ഇഫ്താർവിരുന്ന് ഗംഭീരമായി!

Published

on

കുവൈറ്റ് സിറ്റി : റമദാൻ വ്രതശുദ്ധിയിൽ തനിമ കുവൈറ്റ്‌ സൗഹൃദത്തനിമ 2024 ഇഫ്താർ വിരുന്നു ഗംഭീരമായി സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ തനിമ 20 വർഷമായി റമദാൻ നോമ്പ് കാലത്തു നടത്തി വരാറുള്ള ഇഫ്താർ വിരുന്നായ സൗഹൃദത്തനിമ ഈ വർഷവും ഏപ്രിൽ 5 ആം തീയതി യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ആസൂത്രണമികവ് കൊണ്ടു മികച്ചു നിന്ന ഈ വിരുന്നിൽ കുവൈറ്റ്‌ ട്രാൻസ്‌പ്ലാന്റ് സൊസൈറ്റി പ്രസിഡന്റും, ഓർഗൻ പ്രോക്രൂട്ട്മെന്റ് തലവനുമായ ഡോ. മുസ്‌തഫ അൽ മോസാവി മുഖ്യാതിഥി ആയിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സൗഹൃദത്തനിമ കൺവീനർ ഹബീബുള്ള മുറ്റീച്ചൂറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗ്രാം കൺവീനർ ഡോമിനിക് ആന്റണി സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം ആമുഖപ്രസംഗം നിർവഹിച്ചു.തനിമ പുതിയതായി ആസൂത്രണം ചൈയ്യുന്ന കാരുണ്യത്തനി മയുടെ ഉത്ഘാടനവും ഡോക്ടർ മുസ്‌തഫ അൽ മോസാവി നിർവഹിച്ചു. കുവൈറ്റിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന എയ്ഞ്ചലിൻ ഷാ ജേക്കബ്, നെവിൻ ജോൺ അലക്സ്‌, ബ്രയാനാ തെരേസ തോമസ് എന്നീ കുട്ടിത്തനിമാംഗങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കൈമാറി.

കെ. എം. ആർ.എം. സ്പിരിച്വൽ ഡയറക്ടർ റവ.ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, സാരഥി കുവൈറ്റ് പ്രസിഡണ്ട്‌ കെ. ആർ. അജി, മതപണ്ഢിത നായ ഫൈസൽ മഞ്ചേരി എന്നിവർ ഇഫ്താർ സന്ദേശം നൽകി.ബി ഇ സി എക്സ്ചേഞ്ച് സി ഇ ഓ മാത്യുസ് വർഗീസ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ സി ഇ ഓ ഹംസ പയ്യന്നൂർ, ഗൾഫ് അഡ്വാൻസ് ട്രേഡിങ് കമ്പനി സി ഇ ഓ കെ.സ്.വർഗീസ് എന്നിവർ ആശംസ അറിയിച്ചു. സൗഹൃദത്തനിമ ജോയിന്റ് കൺവീനർ ടി. കെ. ഷംസുദീൻ യോഗത്തിന് നന്ദി അറിയിച്ചു.

Continue Reading

Featured