Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kuwait

ഇന്ത്യ- കുവൈറ്റ് ഔദ്യോഗിക കൂടിയാലോചനകൾ ഡൽഹിയിൽ നടന്നു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : അഞ്ചാമത് ഇന്ത്യ- കുവൈറ്റ് വിദേശ ഓഫീസ് കൂടിയാലോചനകൾ ഇന്ന് മെയ് രണ്ടിന് ന്യൂഡൽഹിയിൽ നടന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് വിഭാഗം ജോയിന്റ് സെക്രട്ടറി ശ്രി വിപുൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു. ഏഷ്യൻ കാര്യങ്ങൾക്കുള്ള വിദേശകാര്യ സഹമന്ത്രി കൂടിയായ ബഹു: അംബാസഡർ സമീ ഇസ്സെ ജോഹർ ഹയാത്ത് കുവൈറ്റ് പ്രതിനിധി സംഘത്തെയും നയിച്ചു . ഇരു രാജ്യങ്ങളിലെയും മറ്റ് മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും കൂടാതെ വിദേശ കാര്യ – സാംസ്‌കാരിക വകുപ്പ് സഹ മന്ത്രി ശ്രീമതി മീനാകഷി ലെഖി യും സംബന്ധിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സൗഹാർദ്ദപരവുമായ ബന്ധം അവർ ഓർത്തുകൊണ്ട് അത് കൂടുതൽ ശക്തിപ്പെടുത്തി ക്കൊണ്ട് വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറയുകയും ചെയ്തു. ബഹു: ഷെയ്ഖ് സേലം അബ്ദുല്ല അൽ-ജബീർ അൽ – സബ യുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറി നുള്ള സന്ദേശം കൈമാറപ്പെട്ടു.

ഉഭയകക്ഷി സഹകരണത്തിന്റെ സമഗ്രമായ വശങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യത്തെയും അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചും മുള്ള കാഴ്ചപ്പാടുകൾ ഇരുപക്ഷവും വിശദീകരിച്ചു. വിദേശ കാര്യ മന്ത്രാലയതലത്തിൽ സംയുക്ത മന്ത്രി കമ്മീഷന്റെ ആദ്യ ഉന്നതതല പ്രതിനിധി സന്ദർശനങ്ങളുടെ പ്രാധാന്യംഎടുത്തു പറഞ്ഞു. ശക്തമായ ഉഭയകക്ഷി ബന്ധങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും വിവിധ മേഖലകളിൽ സഹകരണം, നിക്ഷേപം, സാങ്കേതികവിദ്യ, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിൽ അവയുടെ വൈവിധ്യവത്കരനത്തിനു ധാരണയാവുകയും ചെയ്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കുവൈത്തിലെ വലിയ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ഇന്ത്യ കുവൈറ്റിനോട് നന്ദി പറഞ്ഞു. ഫലപ്രദവും നിയമപരവുമായ കുടിയേറ്റം ഉറപ്പാക്കാൻ ഗാർഹിക മേഖലയിലെ തൊഴിലാളികളെക്കുറിച്ചുള്ള ഉഭയകക്ഷി ധാരണാപത്രം ഫലപ്രദമായി നടപ്പാക്കുന്നതിന് ഇരുപക്ഷവും സമ്മതിച്ചു. യുഎൻ സെക്യൂരിറ്റി കൗൺസിൽ പരിഷ്കാരങ്ങൾ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള മറ്റു പ്രശ്നങ്ങ്ളും ചർച്ച ചെയ്യുകയും ചർച്ചകൾ തുടരാൻ തീരുമാനിക്കുകയും ചെയ്തു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

‘ട്രാസ്ക്’ എംപോവെർഡ് ബ്യൂട്ടീസ് 2കെ24 സംഘടിപ്പിച്ചു!

Published

on

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ‘ട്രാസ്ക്’ 2024 വനിതാവേദി വനിതകൾക്കു മാത്രമായി “ട്രാസ്ക് എംപോവെർഡ് ബ്യൂട്ടീസ് 2കെ 24” എന്ന പ്രോഗ്രാമിൽ 80ൽ പരം ട്രാസ്ക് അംഗങ്ങൾ പങ്കെടുത്തു. വിവിധ തരത്തിൽ ഉള്ള കലാ പരിപാടികളും, വിനോദ പരിപാടികളും സംഘടിപ്പിച്ചു. അബ്ബാസിയ ഹൈഡൈൻ ഹാളിൽ വെച്ച് വൈകിട്ട് 3.30 മുതൽ 8.00 മണി വരെ നടത്തിയ പ്രോഗ്രാമിൽ വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി ജസ്നി ഷമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന ഷിജു സ്വാഗതം പറഞ്ഞു, ട്രാസ്ക് പ്രസിഡന്റ് ബിജു കടവി, ആക്ടിംഗ് സെക്രട്ടറി സിജു എം എൽ, ട്രഷറർ തൃതീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിവിധ ഏരിയകളിൽ നിന്നും ഉള്ള വനിതാവേദി കോഡിനേറ്റർമാരും സിസിഎം അംഗങ്ങളും പരിപാടിയിൽ ആശംസകൾ നേർന്നു. “വുമൺ ഇൻ മൈ ലൈഫ്” എന്ന വിഷയത്തെ ആസ്പദമാക്കി ട്രാസ്ക് അംഗം സിൽജ ആന്റണി പ്രഭാഷണം നടത്തി. വനിതാവേദി കേന്ദ്ര സമിതി, കേന്ദ്ര ഭരണ സമിതി , ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി സക്കീന അഷ്റഫ് നന്ദി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

ഫോക്ക് ആർട്സ് ഫെസ്റ്റിൽ ഫാഹഹീൽ സോൺ ചാമ്പ്യൻമാരായി!

Published

on

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) അംഗങ്ങൾക്കായി ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ ഫാഹഹീൽ സോൺ ചാമ്പ്യൻമാരായി. അവസാന ഘട്ടം വരെ ആകാംഷ നില നിർത്തിയ മത്സരത്തിൽ അബ്ബാസിയ സോൺ രണ്ടാം സ്ഥാനവും സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അഞ്ഞൂറിലധികം പേർ പങ്കാളികളായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഫോക്ക് പ്രസിഡന്റ് പി ലിജീഷിന്റെ അദ്ധ്യക്ഷ ത യിൽ നടന്ന ആർട്സ് ഫെസ്റ്റ് സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ സ്വാഗതവും ആർട്സ് സെക്രട്ടറി വിനോജ് കുമാർ നന്ദിയും പറഞ്ഞു. രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത്, ഉപദേശകസമിതി അംഗം ഓമനക്കുട്ടൻ, ഫീനിക്സ് ഗ്രൂപ്പ് ജനറൽ മാനേജർ രാജീവ്, ഫോക്ക് ട്രെഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫോക്ക് ഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വിവിധ മത്സരങ്ങളിലെ വിധി കർത്താക്കൾക്കുള്ള ഫോക്കിന്റെ സ്നേഹോപഹാരവും കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

വോയ്സ് കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published

on

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ്) 2024 – 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺ ലൈൻ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : പി.ജി.ബിനു (ചെയർമാൻ), ഷനിൽ വെങ്ങളത്ത് (രക്ഷാധികാരി), ജോയ് നന്ദനം (പ്രസിഡന്റ്), സുജീഷ്.പി.ചന്ദ്രൻ (ജനറൽ സെക്രട്ടറി), ബിപിൻ.കെ.ബാബു (ട്രഷറർ), പ്രമോദ് കക്കോത്ത് (വൈസ് പ്രസിഡന്റ്), സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് മാണുക്കര (സെക്രട്ടറി),ചന്ദ്രു പറക്കോട് (ജോ.ട്രഷറർ),രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് (ഓർഗനൈസിംങ് സെക്രട്ടറി), ടി.വി.ഉണ്ണിക്കൃഷ്ണൻ (വെൽഫയർ സെക്രട്ടറി), വി.കെ.സജീവ് (ആർട്സ് സെക്രട്ടറി), കെ.വിജയൻ, കെ.സി.രമേഷ്, അരുൺ ആനന്ദ്, സജയൻ വേലപ്പൻ, അഡ്വ.ശിവദാസൻ, അഡ്വ.രതീഷ്.ടി.ധരൻ (ഉപദേശക സമിതി അംഗങ്ങൾ), എം.രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി.രാധാകൃഷ്ണൻ, ദിലീപ് തുളസി, ടി.കെ.റെജി, ഹരി ശ്രീനിലയം, രാജീവ്, കെ.എസ്പ്രകാശ്, എം.കെ.ആചാരി, സജീവ്.കെ.കെ, അശോക് കുമാർ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ) .

Advertisement
1000x200 PX MALAYALI DCTR MDX-02-02

വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വൈസ് പ്രസിഡന്റ് മിനികൃഷ്ണ, ജനറൽ സെക്രട്ടറി എസ്.സുമലത, ട്രഷറർ അനീജ രാജേഷ്, എക്സിക്യൂട്ടീവ് അംഗം ടിനു സുജീഷ്. ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി നിതിൻ.ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ജോ.സെക്രട്ടറി ശാലു ശശിധരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured