“ഭാരത് ജോഡോ യാത്ര – ഓ ഐ സി സി റിയാദ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

നാദിർ ഷാ റഹിമാൻ

റിയാദ് :  ഇന്ത്യയെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി യുടെ നേതൃത്വത്തിൽ നടക്കുന്ന “ഭാരത് ജോഡോ ” പദ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

മതേതരത്വം, ജനാധിപത്യം ,ഫെഡറലിസം  തുടങ്ങിയ മൂല്യങ്ങളെ ഇല്ലായ്മ ചെയ്തു മുന്നോട്ട് പോകുന്ന  ഫാസിസ്റ്റു സർക്കാരിനെതിരെ കരുതിയിരിക്കണമെന്ന്  ഐക്യദാർഢ്യ സദസ്സ്  മുന്നറിയിപ്പ് നൽകി.  ഏഴു വർഷക്കാലത്തെ ഭരണം, രാജ്യത്തെ ജനങ്ങളെ വർഗീയതയുടെയും രാഷ്ട്രീയ വിദ്വഷത്തിന്റെയും പേരിൽ വിഭജിച്ചു കൊണ്ടിരിക്കയാണ് ബി. ജെ. പി. സർക്കാർ.  ജനങ്ങളുടെ മനസ്സിൽ അപകടകരമാം വിധം വർഗീയ വിഷം കുത്തി നിറച്ചു നേട്ടം കൊയ്യുന്ന വർഗീയ കോമരങ്ങൾക്കെതിരെ  രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ നടത്തുന്ന യാത്ര ഒരു ചരിത്ര സംഭവമായി മാറുമെന്ന് യോഗത്തിൽ പങ്കെടുത്തവർ  അഭിപ്രായപ്പെട്ടു.

ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു.  ദീപശിഖ കൊളുത്തി ജാഥക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു .  ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, അസ്‌കർ കണ്ണൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട് കുന്നു, ഷംനാദ് കരുനാഗപ്പള്ളി, ഷഫീക് കിനാലൂർ, ജില്ലാ കമ്മറ്റി  പ്രസിഡന്റുമാരായ  ശുകൂർ ആലുവ, സുഗതൻ നൂറനാട്, അമീർ പട്ടണത്ത്, ഹർഷദ് എം. ടി.  സുരേഷ് ശങ്കർ,  ബഷീർ കോട്ടയം, ജോസ് കടമ്പനാട്, ജലീൽ കണ്ണൂർ, റഫീഖ് വെമ്പായം, ബാബു കുട്ടി, ഷിജു കോട്ടയം, അജയൻ ചെങ്ങന്നൂർ,  വിനീഷ് ഒതായി, ഹരീന്ദ്രൻ പയ്യന്നൂർ, റഫീഖ് പട്ടാമ്പി, നജീം കടക്കൽ,   വല്ലി ജോസ്, ജലീൽ ആലപ്പുഴ, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും, യഹ്‌യ കൊടുങ്ങലൂർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment