Sahithyaveekshanam
സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രമല്ല, നെഹ്രുവിന്റെ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ
യതിൻ പ്രദീപ്
നെഹ്റുവിനെ പറ്റി വായിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ഒഴിവാക്കാനാവാത്ത വാക്കാണ് ജനാധിപത്യം. ജനാധിപത്യ ആശയങ്ങളെ ഉയർത്തിപ്പിടിച്ച, അവയെ അടിസ്ഥാനപ്പെടുത്തി തന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ നേതാവിന്റെ പേരാണ് ജവഹർലാൽ എന്നത്. 2021ലെ ഇന്ത്യയിൽ നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ ജവഹർലാലിന്റെ ജീവിതം ഒരു നാടോടിക്കഥപോലെ വിസ്മയം നിറഞ്ഞതാണ് എന്ന് തോന്നിപ്പോകും.
ജവഹർലാൽ പതിനേഴ് വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ആ കാലത്ത് ഇന്ത്യയെ ഏകാധിപത്യത്തിന്റെ പാതയിലേക്ക് കൊണ്ട് പോവുക എന്നത് അദ്ദേഹത്തിന് വളരെ എളുപ്പം സാധിക്കുമായിരുന്ന കാര്യമായിരുന്നു. കാരണം അധികാരവും ജനസ്വീകാര്യതയും ആ അളവിൽ നെഹ്രുവിന്റെ പക്കലുണ്ടായിരുന്നു. പക്ഷേ ജവഹർലാൽ അതിന് മുതിർന്നില്ല എന്ന് മാത്രമല്ല, ജനാധിപത്യത്തിന്റെ ആശയങ്ങൾക്ക് അടിത്തറയിടുന്നതിനായി ആ മനുഷ്യൻ ഓടി നടക്കുകയായിരുന്നു ചെയ്തത്. ഒരിക്കലും യോജിക്കാൻ കഴിയാത്തത്ര വ്യത്യസ്തതകളുള്ള ഈ രാജ്യം ഒരുമയോടെ, ജനാധിപത്യപരമായി 74 വർഷങ്ങൾ അതിജീവിച്ചുവെങ്കിൽ അതിൽ വലിയ ഒരു പങ്ക് ജവഹർലാലിന്റെ ദീർഘവീക്ഷണങ്ങൾക്കും, അദ്ദേഹത്തിൽ നിറഞ്ഞുനിന്ന ജനാധിപത്യബോധത്തിനുമുണ്ട്.
താൻ വിമർശനത്തിന് വിധേയമാകേണ്ടതുണ്ട് എന്ന ജനാധിപത്യ ചിന്ത എപ്പോഴും ജവഹർലാലിനുള്ളിൽ ഉണ്ടായിരുന്നു. ‘നിങ്ങൾ എന്നെ വിമർശിക്കാതെ ഒഴിവാക്കരുത് ശങ്കർ’ എന്ന് പറയുന്നത് അയാൾക്ക് തന്റെ മുന്നിൽ മറഞ്ഞിരിക്കുന്ന ഏകാധിപത്യത്തിന്റെ അപകടത്തെ പറ്റി ബോധ്യമുള്ളത് കൊണ്ട് തന്നെയാണ്.വിമർശനങ്ങൾ നിലയ്ക്കുന്നിടത്ത് ജനാധിപത്യം നിശ്ചലമാകുമെന്ന് നെഹ്റു മറ്റേത് ഭരണാധികാരിയേക്കാളും നന്നായി മനസ്സിലാക്കിയിരുന്നു. വിമർശനങ്ങളെ പരിശോധിക്കാനും, മനസ്സിലാക്കാനും അതിൻപ്രകാരം മാറ്റേണ്ടവയെ മാറ്റാനുമെല്ലാം അയാൾ അവസാനം വരെയും ശ്രമിച്ചിരുന്നു.അതുപോലെ നെഹ്രുവിന്റെ ഉൾക്കൊള്ളൽ മനോഭാവവും ചർച്ച ചെയ്യേണ്ട കാര്യമാണ്. ജനാധിപത്യം എന്നത് ഭൂരിപക്ഷം എന്ന ബിന്ദുവിൽ തളച്ചിടേണ്ട ഒന്നല്ലായെന്ന് നെഹ്റു മനസ്സിലാക്കിയിരുന്നു.തന്നോട് എതിർപ്പുകൾ ഉള്ളവർ കൂടി ഉൾക്കൊള്ളുന്നതാണ് ജനാധിപത്യം എന്നദ്ദേഹത്തിന് അറിയാമായിരുന്നു.നെഹ്രുവിന്റെ ഒന്നാം മന്ത്രിസഭ പരിശോധിക്കുമ്പോൾ തന്നെ ഇത് നമുക്ക് വ്യക്തമായി മനസ്സിലാവും. തന്റെ മന്ത്രിസഭയിൽ അംഗമാകാൻ ക്ഷണിച്ചുകൊണ്ട് ജയപ്രകാശ് നാരായണന് നെഹ്റു അയച്ച കത്ത് വളരെ പ്രസിദ്ധമാണല്ലോ. ഇത്തരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിലായാലും, തന്റെ മന്ത്രിസഭയിലായാലും, കോൺഗ്രസ് പാർട്ടിയിലായാലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെ, അവയെ പ്രതിനിധീകരിക്കുന്ന മനുഷ്യരെ ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ എന്നതാണ് നെഹ്‌റുവിന്റെ കാഴ്ചപ്പാട്.
ജനാധിപത്യത്തിനോട് നെഹ്റു പുലർത്തിയ സത്യസന്ധത, വിമർശനങ്ങളോട് അദ്ദേഹം കാട്ടിയ സഹിഷ്ണുത, അദ്ദേഹം ഉയർത്തിപ്പിടിച്ച ഉൾക്കൊള്ളൽ മനോഭാവം ഇവയെല്ലാം ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിൽ ബാക്കിയുണ്ടോ എന്നത് ഒരു വലിയ ചോദ്യമാണ്. നെഹ്രുവിയൻ എന്ന് സ്വയം അടയാളപ്പെടുത്തുന്നവർ പോലും ഇവയെപ്പറ്റി ഓർക്കുന്നുണ്ടോ എന്നും അറിയില്ല. ഈ ജനാധിപത്യമൂല്യങ്ങൾ ഒന്നുമില്ലാതെ നമ്മൾ പറയുന്ന നെഹ്റു, അതേത് നെഹ്രുവാണ് എന്ന് ചോദിക്കേണ്ടിവരും.
കോൺഗ്രസ് അപാകതകൾ പരിഹരിച്ച്, കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ ഒരുങ്ങുമ്പോൾ നമ്മൾ നോക്കേണ്ടത് പിന്നിലേക്കാണ്. കോൺഗ്രസിന്റെ അടിസ്ഥാന സ്വഭാവങ്ങൾ ഗാന്ധിയിലും നെഹ്രുവിലും ആസാദിലുമെല്ലാം പരന്ന് കിടക്കുകയാണ്. അവയെ മുൻനിർത്തി മാത്രമേ കോൺഗ്രസിന് ഉയർത്തെഴുന്നേൽക്കാൻ സാധിക്കുകയുള്ളൂ. ഹിന്ദുത്വ ഫാസിസത്തെ തോൽപ്പിച്ച് മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ, വിമർശനങ്ങൾക്ക് സഹിഷ്ണുതയോടെ കാതോർക്കുന്ന , രാഷ്ട്രീയമായ കലഹങ്ങൾക്ക് ആരോഗ്യപരമായ ഇടമുള്ള, വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരെ ഒന്നിച്ച് ചേർത്ത് നിർത്തുന്ന, അധികാരം ജനാധിപത്യത്തിനോട് തോൾചേർന്ന് നിൽക്കുന്ന ഒരു കോൺഗ്രസിനെയാണ് നമ്മൾ സൃഷ്ടിക്കേണ്ടത്. നെഹ്‌റുവിനെ തുടച്ചുനീക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് നെഹ്‌റുവിനെ ഉയത്തിപ്പിടിച്ചാവണം നമ്മൾ മറുപടി നൽകേണ്ടത്. സംഘപരിവാറിനെ പ്രതിരോധിക്കാനുള്ള മരുന്ന് – അത് കോൺഗ്രസിലുണ്ട്; കോൺഗ്രസിന് ഉയർത്തെഴുന്നേൽക്കാനുള്ള കരുത്ത് കോൺഗ്രസിന്റെ തന്നെ ചരിത്രത്തിലുണ്ട്.
സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രമല്ല,
നെഹ്രുവിന്റെ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ.
Sahithyaveekshanam
ഓടക്കുഴല്‍ പുരസ്‌കാരം കെ. അരവിന്ദാക്ഷന്
മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കെ. അരവിന്ദാക്ഷന്. ‘ഗോപ’ എന്ന നോവലിനാണ് പുരസ്‌കാരം. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.
കഥാകൃത്തും നോവലിസ്റ്റുമാണ് കെ. അരവിന്ദാക്ഷന്‍.ഫെബ്രുവരി 2 ന് വൈകിട്ട് 5 മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും.
പ്രശസ്ത സാഹിത്യ നിരൂപകന്‍ കെ. ബി. പ്രസന്നകുമാര്‍, പ്രശസ്ത കവിയും എഴുത്തുകാരനുമായ വി.എച്ച്. ദിരാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
Kerala
രജിൻ എസ് ഉണ്ണിത്താന് ശ്രേഷ്ടാ പുരസ്‌കാരം
തിരുവനന്തപുരം : അനന്തപുരി സംസ്‍കാര കൂട്ടായ്മ വിവിധ മേഖലകലുള്ള പ്രതിഭകൾക്കാണ് പുരസ്‌കാരം നൽകിവരുന്നത് ജീവകാരുണ്യ പ്രവർത്തനത്തിലും സാഹിത്യപ്രവർത്തനത്തിലും കഴിവ് തെളിയിച്ച രജിൻ എസ് ഉണ്ണിത്താൻ ആദിവാസി മേഖയിലെ ജീവകാരുണ്യപ്രവർത്തനങ്ങളും വിദ്യാഭാസ മേഖയിയിലെ പഠനസഹായങ്ങളും മുൻ നിർത്തിയാണ് ഈ പുരസ്‌കാരം ജനുവരി 12 തിന് തിരുവനന്തപുരം കൃഷ്ണപിള്ള സ്മാരകകേന്ദ്രത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈ മാറുമെന്ന് അനന്തപുരി സംസ്കാരിക കൂട്ടായ്മ ചെയർമാൻ കെ പി സായി രാജുo അഡ്വ കെ പി സുരേഷും അറിയിച്ചു, പൊതുപ്രവർത്തന രംഗത്തും ജീവകാരുണ്യ രംഗത്തും സാഹിത്യരംഗത്തും നിറസാനിധ്യമാണ് രജിൻ, നിലവിൽ നാലു പുസ്തക എഴുതിയിട്ടുമുണ്ട്
Kerala
നിയമസഭ പുസ്തകോത്സവം 7 മുതല്‍ 13 വരെ
തിരുവനന്തപുരം: കാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ സമഗ്രമായ കാഴ്ചപ്പാടുകള്‍ സംവദിക്കാന്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രതിഭകള്‍ നിയമസഭ പുസ്തകോത്സവത്തില്‍ അണിനിരക്കും. കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ ജനുവരി ഏഴ് മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള ദേശീയ അന്തര്‍ദേശീയ പ്രമുഖര്‍ പ്രഭാഷകരായെത്തുന്നത്.
ആദ്യ ദിനത്തില്‍ ദേവദത്ത് പട്‌നായിക്കും ബൃന്ദാ കാരാട്ടുമാണ് ടോക്ക് സെഷന് തുടക്കമിടുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശശി തരൂര്‍ എം.പി, മന്ത്രി പി രാജീവ്, ബോബി ജോസ് കട്ടിക്കാട്, എസ്.എം. വിജയാനന്ദ്, കൃഷ്ണകുമാര്‍, ജോസഫ് അന്നംകുട്ടി ജോസ്, എ.എം. ഷിനാസ് തുടങ്ങിയവര്‍ സംവദിക്കും.
ഒരു ജനാധിപത്യവാദിയുടെ ആകുലതകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ത്യയുടെ സാഹിത്യ പൈതൃകത്തെക്കുറിച്ച് ഡോ. കെ. ശ്രീനിവാസ റാവുവും ആരോഗ്യ മേഖലയിലെ സാങ്കേതിക രംഗത്തെ മുന്നേറ്റത്തെക്കുറിച്ച് ഡോ. സതീഷ് ബാലസുബ്രഹ്മണ്യവും സംസാരിക്കും.
ഇന്ത്യയിലെ നവീകരിക്കപ്പെടുന്ന ജനാധിപത്യം : പഠിച്ച പാഠങ്ങള്‍ എന്ന വിഷയത്തില്‍ രാധാകുമാറും സിംഗിള്‍ മദേര്‍സ് ഇന്‍ ഇതിഹാസാസ് എന്ന വിഷയത്തില്‍ പ്രഫ. സി മൃണാളിനിയും പ്രഭാഷണം നടത്തും. വായനയേയും മാനസിക ആരോഗ്യത്തേയും മുന്‍നിര്‍ത്തി ഡോ. ദിവ്യ എസ്. അയ്യരും പുസ്തകങ്ങളും മനുഷ്യരും എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടവും സംസാരിക്കും.
വായനയാണ് ലഹരി എന്ന പ്രമേയത്തില്‍ ചിട്ടപ്പെടുത്തുന്ന പുസ്‌കോത്സവത്തില്‍ 350 പുസ്തക പ്രകാശനങ്ങളും 60 ലധികം പുസ്തക ചര്‍ച്ചകളും നടക്കും. പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ക്ക് വേദിയാകും. ദിവസവും വൈകീട്ട് ഏഴ് മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login