ഇന്ത്യ ഹിന്ദു രാഷ്ട്രം, ഹിന്ദുക്കളില്ലാതെ ഇന്ത്യയോ ഇന്ത്യയില്ലാതെ ഹിന്ദുക്കളോ ഇല്ല ; വിവാദപ്രസ്താവനയുമായി ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്

ഇന്ത്യയെയും ഹിന്ദുക്കളെയും വേര്‍തിരിക്കാനാവില്ലെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. ഹിന്ദുക്കളില്ലാതെ ഇന്ത്യയോ ഇന്ത്യയില്ലാതെ ഹിന്ദുക്കളോ ഇല്ലെന്നും മോഹന്‍ ഭാഗവത് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഒരു പരിപാടിക്കിടെ പറഞ്ഞു.ഇന്ത്യ ഒറ്റയ്ക്ക് നിന്നതാണ് ഹിന്ദുത്വയുടെ സത്തയെന്നും അതിനാല്‍ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ വിഭജനത്തെപ്പറ്റി മോഹന്‍ ഭാഗവത് പറഞ്ഞതിങ്ങനെ, ‘വിഭജനത്തിന് ശേഷം പാകിസ്താന്‍ രൂപീകരിക്കപ്പെട്ടു. നമ്മള്‍ ഹിന്ദുക്കളാണെന്ന കാര്യം മറന്നതിനാലാണ് ഇത് സംഭവിച്ചത്. മുസ്‍ലിംകളും ഇത് മറന്നു’.ഹിന്ദുക്കള്‍ക്ക് ഹിന്ദുവായി തുടരണമെങ്കില്‍ ഭാരതം അഖണ്ഡ ഭാരതമാകണമെന്നും, രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണവും ശക്തിയും കുറഞ്ഞെന്നും അല്ലെങ്കില്‍ ഹിന്ദുത്വ വികാരം കുറഞ്ഞെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Related posts

Leave a Comment