Connect with us
48 birthday
top banner (1)

Sports

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ

Avatar

Published

on

ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോല്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.സ്കോർ ദക്ഷിണാഫ്രിക്ക 244/7 (50), ഇന്ത്യ 248/8 (48.5).

245 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 32 ന് നാല് എന്ന നിലയിൽ തകർന്നിരുന്നു. എന്നാൽ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഒത്ത് ചേർന്ന ക്യാപ്റ്റൻ ഉദയ് സഹറാനും, സച്ചിൻ ദാസും ചേർന്നെടുത്ത 171 റൺസ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു.

Advertisement
inner ad

സച്ചിൻ ദാസ് 96 നും, ഉദയ് സഹാറൻ 80 നും പുറത്തായതോടെ ഇന്ത്യ വീണ്ടും അപകടം മണത്തു. മുരുകൻ അഭിഷേക് റണ്ണൗട്ടായതും ഭീതി വിതച്ചെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യ വിജയം നേടുകയായിരുന്നു.

പാക്കിസ്ഥാൻ – ഓസ്ട്രേലിയ മത്സരത്തിലെ വിജയിയാണ് ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളികൾ

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Sports

ദേശീയ ഗെയിംസില്‍ കേരളം 29 കായിക ഇനങ്ങളിലായി പങ്കെടുക്കും

Published

on


തിരുവനന്തപുരം :2025 ജനുവരി 28 മുതല്‍ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡില്‍ വെച്ച് നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ കേരളം 29 കായിക ഇനങ്ങളിലായി പങ്കെടുക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി വിവിധ കായിക ഇനങ്ങളിലെ പരിശീലന ക്യാമ്പുകള്‍ കേരളത്തിലെ വിവിധ സ്റ്റേഡിയങ്ങളിലായി ആരംഭിക്കുകയും അതിന്റെ ഒന്നാം ഘട്ടമായ 15 ദിവസത്തെ പരിശീലനം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

കേരള കായിക ചരിത്രത്തിലാദ്യമായി ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കും പരിശീലകര്‍ ഉള്‍പ്പെടെയുളള ഒഫിഷ്യല്‍സിനും വിമാന യാത്ര ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ സേവനം അതത് കായിക അസോസിയേഷനുമായി ചേര്‍ന്നുകൊണ്ട് ലഭ്യമാക്കിയിട്ടുണ്ട്.38-ാമത് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന കേരള ടീമിന്റെ ഏകാപനത്തിനായി ഒരു കോര്‍ഡിനേഷന്‍ ടീമിനെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയോഗിക്കുന്നതാണ് മത്സരം നടക്കുന്ന പ്രദേശം തണുപ്പ് കൂടുതല്‍ ഉളള സ്ഥലമായതിനാല്‍ കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, ട്രാക്ക് സ്യൂട്ട് എന്നിവയോടൊപ്പം സ്വറ്റര്‍ നല്‍കുന്നതാണ്.

Advertisement
inner ad

മത്സരത്തില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ഗുണന്മേയുളള കായിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അംഗീകാരമുളള കായിക ഇനങ്ങളിലെ ടീമുകള്‍ക്ക് നല്‍കുന്നതുപോലെ തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതുമായ കായിക ഇനങ്ങളിലെ ടീമുകളെ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വനിതാ ടീമുകളോടൊപ്പം വനിതാ മാനേജര്‍ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് 2000 രൂപ പോക്കറ്റ് മണി അനുവദിക്കും. ഫിസിയോതെറാപ്പിസ്റ്റ്, മാസിയേഴ്‌സ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരിശീലന ക്യാമ്പുകളില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയോഗിച്ചിട്ടുളള ഒബ്‌സര്‍വര്‍ കൃതൃമായ പരിശോധന നടത്തിവരുന്നു.

Advertisement
inner ad

മെഡല്‍ കരസ്ഥമാക്കുന്ന കായിക താരങ്ങള്‍ക്ക് ഉചിതമായ പാരിതോഷികം സര്‍ക്കാര്‍ അനുമതിയോടു കൂടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി എം.ആര്‍, രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി. വിഷ്ണു രാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured

മൻമോഹൻ സിംഗിന് ആദരം; മെൽബൺ ടെസ്റ്റിൽ കറുത്ത ആം ബാൻഡ് ധരിച്ച് ഇന്ത്യൻ താരങ്ങൾ

Published

on

മെൽബൺ: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദരവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചാണ് ഫീൽഡിനിറങ്ങിയത്. അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വേണ്ടിയായിരുന്നു അത്.2004 മുതൽ 2014 വരെ തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഡോ മൻമോഹൻ സിങ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. മൻമോഹൻ സിംഗിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ താരങ്ങളെല്ലാം കറുത്ത ആം ബാൻഡ് ധരിക്കുകയായണെന്ന് ബിസിസിഐ അറിയിച്ചു.

Continue Reading

Featured

കോ​ൺ​സ്റ്റാ​സി​ന്‍റെ തോ​ളി​ൽ ഇടിച്ച് കോഹ്‌ലി; നടപടിയുമായി ഐസി​സി

Published

on

മെൽബൺ : ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ബോക്സിംഗ് ഡേടെ​സ്റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ അ​ര​ങ്ങേ​റ്റ താ​രം കോ​ൺ​സ്റ്റാ​സി​ന്‍റെ തോ​ളി​ൽ ഇ​ടി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​ക്കെ​തി​രേ പി​ഴ ചു​മ​ത്തി ഐ​സി​സി. മാ​ച്ച് ഫീ​സി​ന്‍റെ 20 ശ​ത​മാ​ന​മാ​ണ് പി​ഴ അ​ട​യ്‌​ക്കേ​ണ്ട​ത്.
മെ​ൽ​ബ​ണി​ൽ ഓ​സീ​സ് മു​ൻ​നി​ര ബാ​റ്റ​ർ​മാ​രി​ൽ നാ​ലു​പേ​രും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​പ്പോ​ൾ കൂ​ട്ട​ത്തി​ൽ 19കാ​ര​നാ​യ കോ​ണ്‍​സ്റ്റാ​സ് ആ​യി​രു​ന്നു കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി. അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍റെ യാ​തൊ​രു​വി​ധ പ​ത​ർ​ച്ച​യു​മി​ല്ലാ​തെ ഏ​ക​ദി​ന ശൈ​ലി​യി​ൽ ബാ​റ്റ് വീ​ശി​യ താ​രം ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പ്ര​ഹ​രി​ച്ചു. ബും​റ​യു​ടെ ഒ​രു ഓ​വ​റി​ൽ 18 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ കോ​ൺ​സ്റ്റാ​സ് 65 പ​ന്തി​ൽ ആ​റു ഫോ​റു​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടെ 60 റ​ൺ​സെ​ടു​ത്തു.

ഇ​തി​നി​ടെ​യാ​ണ് കോ​ഹ്‌​ലി പ്ര​കോ​പ​ന​പ​ര​മാ​യി പെ​രു​മാ​റി​യ​ത്. ഒ​രു ഓ​വ​ർ‌ പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ഇ​രു​വ​രും ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കോ​ഹ്‌​ലി അ​നാ​വ​ശ്യ​മാ​യി കോ​ൺ​സ്റ്റാ​സി​ന്‍റെ തോ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​തോ​ടെ സ​ഹ ഓ​പ്പ​ണ​ർ ഉ​സ്മാ​ൻ ഖ​വാ​ജ ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

Advertisement
inner ad
Continue Reading

Featured