ഹോക്കിഃ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്കിയോഃ ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. പൂള്‍ എയില്‍‌ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കുതിച്ചെത്തി. അവസാന ക്വാർട്ടറില്‍ ഇന്ത്യ രണ്ട് ഗോൾ നേടി.

ഇന്ത്യക്കായി വരുൺ കുമാർ, ഹർമൻപ്രീത്, വിവേക് പ്രസാദ് എന്നിവരാണു ഗോൾ നേടിയത്. പൂള്‍ എില്‍ ഓസ്ട്രേലിയയോടു മാത്രമാണ് ഇന്ത്യ തോറ്റത്. ന്യൂസിലാന്‍ഡ്, സ്പെയിന്‍ എന്നിവര്‍ക്കെതിരേ ഉജ്വല പോരാട്ടമാണ് ഇന്ത്യന്‍ ടീം കാഴ്ചവച്ചത്. അര്‍ജന്‍റീനയ്ക്കു മേലുള്ള ആധിപത്യം ഇന്ത്യക്കു സുവര്‍ണ പ്രതീക്ഷ പകരുന്നു.

Related posts

Leave a Comment