ഇന്ത്യക്ക് പുറത്ത് ആദ്യമായി നിറ്റ്‌ പരീക്ഷ ; കുവൈറ്റിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആശ്വാസത്തിൽ


 കുവൈറ്റ് സിറ്റി :  പ്രവാസ ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതി ചേർത്തു കൊണ്ട് ഇന്ന് കുവൈറ്റിൽ ഇദംപ്രദമായി  നിറ്റ്‌പരീക്ഷ നടന്നു. നാന്നൂറോളം വിദ്യാർത്ഥികൾ തങ്ങളുടെ ഭാവി ഭാഗധേയം നിർണ്ണയിക്കുന്ന ഈ ദൗത്യത്തിൽ പങ്കാളികളായി. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇനി മാനസിക സമ്മർദം ഇല്ലാതെ തന്നെ കുട്ടികൾക്ക് മെഡിസിൻ പഠനത്തിനുള്ള യോഗ്യതാ  പരീക്ഷ എഴുതാനാവുന്നു എന്നത് വിദ്യർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസകരമാണ് . ബഹു. സിബി ജോർജ് കുവൈറ്റിലെ  ഇന്ത്യൻ സ്ഥാനപതി യായി എത്തിയത് മുതൽ ശുഭോദര്ക്കമായാ നിരവധി മാറ്റങ്ങളാണ് നടപ്പാക്കി വരുന്നത്. അതിന്റെ തുടർച്ചയെന്നെന്നോണം ലഭിച്ച രാജ്‌ജ്യത്തിനു പുറത്തെ ആദ്യത്തെ നിറ്റ്‌ സെന്റർ എന്ന ബഹുമതി പ്രവാസി സമൂഹത്തിനു ലഭിച്ച ഇരട്ടി മധുരമായി കണക്കാക്കപ്പെടുന്നു. രക്ഷിതാക്കൾ അവധി എടുത്ത് കുട്ടികൾക്കൊപ്പം നാട്ടിൽ പോയി നിറ്റ്പരീക്ഷക്കായി നെട്ടോട്ടം ഓടേണ്ട അവസ്ഥ ഒഴിവാകുന്നു എന്നതാണ് പ്രധാന നേട്ടം. തങ്ങൾ കണ്ടു ശീലിച്ച പ്രവാസ ലോകത്തു നിന്ന് പെട്ടെന്ന് നാട്ടിലെത്തി ഒട്ടും പരിചിതമല്ലാത്ത സാഹചര്യത്തിൽ പരീക്ഷ എഴുതേണ്ടി വരുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾക്കും  ഇതോടെ പരിഹാരമാവുകയാണ്.  സംഘടനകളും വ്യക്തികളുമെല്ലാം സ്ഥാനപതിക്ക്  അനുമോദനങ്ങൾ ചൊരിയുകയാണ്.
ആദ്യമായി നടന്ന നീറ്റ് പരീക്ഷ മറ്റു പ്രയാസങ്ങൾ ഒന്ന് മില്ലാതെ കഴിഞ്ഞു  എന്നത് ഏവർക്കും ആശ്വാസകരമാണ്. നടത്തിപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങളും എംബസ്സി അധികൃതർ ഏർപ്പെടുത്തിയിരുന്നു. അതിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ഇന്നും എംബസി പ്രവർത്തനങ്ങൾക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചിരുന്നു . പാർക്കിങ് പ്രശനം പരിഹരിക്കുന്നതിനായി വിദ്യർത്ഥികളെ ഡിപ്ലോമാറ്റിക് കോൺക്ലേവ് കവാടത്തിൽ ഇറക്കി അവിടെ നിന്ന്  എംബസ്സി കെട്ടിടത്തിലേക്കും  അതെ രീതിയിൽ തിരിച്ച് എത്തിക്കുന്നതിനും വേണ്ടുന്ന  സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.  ഫിസിക്സ്  ഏറെപ്പേർക്കും പ്രയാസമായിരുന്നു  എങ്കിലും പൊതുവെ  ചോദ്യങ്ങൾ ശരാശരി നിലവാരത്തിൽ ഉള്ളവയായിരുന്നു എന്ന് പരീക്ഷ കഴിഞു പുറത്തു വന്ന വിദ്യാർത്ഥികൾ പറഞ്ഞു

Related posts

Leave a Comment