ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും പിഴ വിധിച്ച്‌ ഐസിസി

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലെ മോശം ഓവര്‍ നിരക്കിന് ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമെതിരെ പിഴ വിധിച്ചു. മാച്ച്‌ ഫീസിന്റെ നാല്പത് ശതമാനം പിഴ കൂടാതെ രണ്ട് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് പോയിന്റുകളും ഇരു ടീമുകളില്‍ നിന്ന് കുറച്ചിട്ടുണ്ട്.

രണ്ട് ഓവറാണ് നിശ്ചിത സമയത്തിനെക്കാളും ഇരു ടീമുകളും കുറവ് എറിഞ്ഞത്. 20 ശതമാനം മാച്ച്‌ ഫീസും ഒരു പോയിന്റുമാണ് കുറവ് വന്ന ഓരോ ഓവറിനും പിഴയായി വിധിച്ചത്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ലോര്‍ഡ്സില്‍ നാളെ ആരംഭിക്കും.

Related posts

Leave a Comment