ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍

നോട്ടിങ്ഹാം : ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. അഞ്ചാംദിനം മഴ കാരണം ഒരു പന്തുപോലും എറിയാതെ കളി ഉപേക്ഷിച്ചു. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെടുത്തിരുന്നു. 38 പന്തില്‍ 26 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടാണ് കളിയിലെ താരം.
38 പന്തില്‍ 12 റണ്‍സുമായി രോഹിതും, 13 പന്തില്‍ 12 റണ്‍സുമായി പൂജാരയും പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ജോ റൂട്ട് നേടിയ സെഞ്ച്വറി മികവിലാണ് (109) ഇംഗ്ലണ്ട് മികച്ച സ്കോര്‍ നേടിയത്. ആദ്യ ഇന്നിങ്സില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
റൂട്ടിന്റെ മികവില്‍ 250 കടന്ന് ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും സ്കോര്‍ ബോര്‍ഡില്‍ 274 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് റൂട്ടിനെ നഷ്ടമായി. പിന്നീട് അവശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളിംഗ് നിരയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Related posts

Leave a Comment