Connect with us
48 birthday
top banner (1)

Featured

ഇന്ത്യ ഏകോപന സമതി യോ​ഗം ഇന്ന്

Avatar

Published

on

ന്യൂഡൽഹി: എൻഡിഎയ്ക്ക് എതിരായ സംയുക്ത പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യൻ നാഷണൽ ഡവലപ്മെന്റ് ഇൻക്ലൂസിവ് അലയൻസ് ‘ഇന്ത്യ’യുടെ ആദ്യ ഏകോപനസമിതി യോഗം ഇന്നു ചേരും. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിന്റെ ന്യൂഡൽഹിയിലെ വസതിയിൽ കൈകുന്നേരം നാലിനാണ് പ്രതിപക്ഷ പാനലിന്റെ യോഗം ചേരുക. സീറ്റ് വിഭജനം, തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.
അതിനിടെ ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ മുംബൈയിൽ ശരദ് പവാറിനെ ഇന്നലെ സന്ദർശിച്ചിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ച ഏകദേശം 90 മിനിറ്റോളം നീണ്ടുനിന്നു.

ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി യോഗത്തെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തിയതായി, ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്തിനൊപ്പം യോഗത്തിൽ പങ്കെടുത്ത എൻസിപി (ശരദ് പവാർ വിഭാഗം) സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താക്കറെ, പവാർ, കോൺഗ്രസ് നേതാക്കളായ നാനാ പടോലെ, ബാലാസാഹേബ് തോറാട്ട്, അശോക് ചവാൻ എന്നിവർ സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും മുൻ മന്ത്രി പറഞ്ഞു.

Advertisement
inner ad

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured

3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകാനിടയുണ്ട്.
ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement
inner ad

∙ പകൽ 11 മുതല്‍ 3 വരെ തുടർച്ചയായി നേരിട്ട് ശരീരത്തിൽ കൂടുതൽ സൂര്യപ്രകാശം ഏൽക്കരുത്.
∙ ദാഹിക്കുന്നില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക.
∙ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
∙ ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം​
∙ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പുലർത്തണം.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം
∙ കഠിന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിച്ച് വിശ്രമം ഉറപ്പാക്കണം.

Advertisement
inner ad
Continue Reading

Featured