ഇന്ത്യ കർഷകരുടേതാണ് ; ഖത്തർ ഇൻകാസ്

ദോഹ : കർഷക സമരക്കാരെ ചോരയിൽ മുക്കി കൊല്ലുകയും കഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയിൽ പ്രതിഷേധിക്കുകയും സമരം ചെയ്യുന്ന മുഴുവൻ കർഷകർക്കും ഖത്തർ ഇൻകാസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു .
ഇന്ത്യയിലെ ദേശീയവരുമാനത്തിന്റെ 12 ശതമാനത്തോളം ഉൽപ്പന്നം ആത്മഹത്യ ചെയ്ത കർഷകരുടേതാണ്. ആത്മഹത്യ ചെയ്ത കർഷകരുടെ ഉൽപ്പാദനം ദേശീയവരുമാനത്തിന്റെ മൂല്യം വർധിപ്പിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം കടം എഴുതിത്തള്ളുന്നതിനും കുടുംബത്തെ രക്ഷിക്കുന്നതിനും സർക്കാരിന് ബാധ്യതയുണ്ട്.
പ്രതിഷേധം, പ്രക്ഷോഭം, എതിർശബ്ദം, പ്രതിപക്ഷ അഭിപ്രായം, ജനവികാരം എന്നിങ്ങനെയുള്ള ജനാധിപത്യ പദാവലികൾക്ക് വില കൽപിക്കാതെയാണ് മോദി ർക്കാർ മുന്നോട്ട് പോകുന്നത്. സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായി കർഷക സമരം അടയാളപ്പെടുത്തികഴിഞ്ഞു . കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഖത്തർ ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു.കേന്ദ്രമന്ത്രിയുടെ മകൻറെ വാഹനവ്യൂഹം ഇടിച്ചു കയറ്റി കർഷകരെകൊല ചെയ്ത ലഖിംപൂർഖേരി സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ അകാരണമായി തടങ്കലിൽ വെച്ചതിനെയുംഖത്തർ ഇൻകാസ് അപലപിച്ചു.

Related posts

Leave a Comment