ഇന്ത്യയും, യു.എ.ഇയും- യു.കെയുടെ ചുവന്ന പട്ടികയിൽ നിന്നും ‘ആമ്പർ’ ലിസ്റ്റിലേക്ക്

യു.എ.ഇ, ഇന്ത്യ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളെ യാത്ര നിരോധിച്ചിരിക്കുന്ന ‘ചുവപ്പ്’ പട്ടികയിൽ നിന്നും യു.കെ  ‘ആമ്പർ’ ലിസ്റ്റിലേക്ക് മാറ്റി. ബുധനാഴ്ച്ചയാണ് ബോറിസ് ജോൺസൺ സർക്കാർ  ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം  ആഗസ്റ്റ് 8 മുതൽ   യുകെയിലേക്ക്  യാത്ര ചെയ്യാൻ കഴിയും. ഈ രാജ്യങ്ങളിലെ കോവിഡ് -19 സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ നിയമങ്ങൾ  ഞായറാഴ്ച പുലർച്ചെ 4 മുതൽ പ്രാബല്യത്തിൽ വരും. 
യാത്രയ്ക്ക് മൂന്ന് ദിവസം മുൻപ്  കോവിഡ് -19 ടെസ്റ്റ് ചെയ്തിരിക്കണം. അതുപോലെ തന്നെ  ഇംഗ്ലണ്ടിലെത്തിയ ശേഷം എടുക്കുന്ന ടെസ്റ്റുകൾ ബുക്ക് ചെയ്യുകയും, ഇതിനായുള്ള പണം നൽകുകയും, പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കുകയും വേണം. 
ഇംഗ്ലണ്ടിൽ എത്തിയാൽ  യാത്രക്കാർ 10 ദിവസം വീട്ടിലോ അവർ താമസിക്കുന്ന സ്ഥലത്തോ ക്വാറൻ്റൈൻ നിൽക്കേണ്ടതുണ്ട്. കൂടാതെ എത്തിയ  രണ്ടാം ദിവസം അല്ലെങ്കിൽ എട്ടാം ദിവസമോ അതിനുശേഷമോ കോവിഡ് പരിശോധന നടത്തണം. 
“എല്ലാ രാജ്യങ്ങളിലേയും വിവരങ്ങൾ  അവലോകനം ചെയ്യും, ഒരു രാജ്യത്തിൻറെ പകർച്ചവ്യാധി ചിത്രം മാറുന്നിടത്ത് സർക്കാർ നടപടിയെടുക്കാൻ മടിക്കുകയുമില്ലെന്നും” ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 
അപകട സാധ്യത കൂടിയതിനാൽ ജോർജിയ, ലാ റീയൂണിയൻ, മയോട്ട്, മെക്സിക്കോ എന്നീ രാജ്യങ്ങളെ  ചുവന്ന പട്ടികയിൽ ചേർക്കും.

Related posts

Leave a Comment