ട്വന്റി20 ലോകകപ്പിൽ വിദൂര സെമിസാധ്യതകൾ ലക്ഷ്യമിട്ട് ഇന്ത്യ ; ഇന്ന് സ്‌കോട്ട്‌ലണ്ടിനെ നേരിടും ; രാത്രി 7:30 നാണ് മത്സരം

അപ്രതീക്ഷിത പരാജയങ്ങൾ സെമിസാധ്യതക്ക് മങ്ങലേൽപ്പിച്ചിരുന്നു.മികച്ച വിജയം തുടരാൻ ഉറച്ച്‌ ഇറങ്ങുന്ന ടീം ഇന്ത്യയുടെ ഇന്നത്തെ ഏറ്റുമുട്ടൽ സ്‌കോട്ട്‌ലണ്ടിനോടാണ്. പോരാട്ടവീര്യമാണ് സ്‌കോട്ടിഷ് ടീമിനെ വേറിട്ടു നിർത്തുന്ന ഘടകം. കണക്കിലെ കളികളെ ആശ്രയിച്ചാണ് സെമി സാധ്യത നിലനിൽക്കുന്നതെങ്കിലും പ്രതീക്ഷയിലാണ് ടീം ഇന്ത്യ.ഫോം വീണ്ടെടുത്ത ബാറ്റിംഗ് – ബോളിംഗ് നിരകളിലാണ് നായകൻ വിരാട് കോഹ്ലിയുടെ പ്രതീക്ഷ. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ മികച്ച റൺ റേറ്റിൽ വിജയിക്കുന്നതിനൊപ്പം ന്യൂസിലണ്ട് ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്താൽ ഇന്ത്യൻ ആരാധകരുടെ മോഹം പൂവണിയും.

നവംബർ 7 ന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലണ്ടിന്റെ അവസാന ഗ്രൂപ്പ് മത്സരം. അഫ്ഗാൻ കീവീസിനെതിരെ അട്ടിമറി വിജയം നേടിയാൽ ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ട്. മത്സരത്തിൽ ന്യൂസിലണ്ട് വിജയിച്ചാൽ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്താകും. ഏതായാലും ലോകകപ്പിലെ വിദൂര സാധ്യതകളിൽ കണ്ണുംനട്ട് ഇന്ത്യയുടെ നീലപ്പടയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Related posts

Leave a Comment