ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ

ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ ജയ്പൂരിൽ കളിക്കാനിറങ്ങുന്നു. ടി20 യും ടെസ്റ്റുമടങ്ങുന്ന പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരമാണ് ഇന്ന് നടക്കുന്നത്. നവംബർ 19ന് റാഞ്ചിയിൽ രണ്ടാമത്തെ ടി20യും 21ന് കൊൽക്കത്തയിൽ മൂന്നാമത്തെ ടി20യും നടക്കും. തുടർന്ന് രണ്ട് ടെസ്റ്റുകളും നടക്കും. കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷവും രാഹുൽ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റടുത്തതിന് ശേഷവുമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ന്യൂസിലാൻഡിനെതിരെ ഇന്ന് നടക്കുന്നത്. വിരാട് കോലി പിന്മാറിയതിനാൽ ടി 20 മത്സരങ്ങളിൽ രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുക.

Related posts

Leave a Comment