ഇന്ത്യയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ഡൽഹി: ഇന്ത്യയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. തുടർന്ന് മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ ട്വിറ്ററിന്റെ ഔദ്യോഗിക ഹാൻഡിലിൽ പ്രത്യക്ഷ്യപെട്ടു. ട്വിറ്റർ ഹാൻഡിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഇന്ത്യയിലെ അഫ്ഗാൻ എംബസി അധികൃതർ വ്യക്തമാക്കി.

ഇന്നലെ രാവിലെ താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് അഫ്​ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെ അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി രാജ്യം വിട്ടെന്ന വാർത്തയും പുറത്ത് വന്നിരുന്നു.

Related posts

Leave a Comment