ഇന്ദിര പ്രിയദർശിനി; ലോകത്തെ സ്വാധീനിച്ച ഉരുക്കു വനിത. റിയാദ് ഒഐസിസി

നാദിർ ഷാ റഹിമാൻ 

റിയാദ് : ഭാരത ശില്പിയുടെ പാതകൾ പിന്തുടർന്ന് ഇന്ത്യ എന്ന ദരിദ്ര രാജ്യത്തെ ലോകത്തിന്റെ നെറുകയിലേക്കെത്തിക്കാൻ പരിശ്രമിച്ചതിന്റെ അടയാളമാണ് ഇന്ത്യ എന്നാൽ ഇന്ദിര എന്ന് ചരിത്രം രേഖപ്പെടുത്തിയത്. അത് കൊണ്ട് തന്നെയാണ് ലോകത്തെ സ്വാധീനിച്ച ഏറ്റവും കരുത്തുള്ള വനിതാ എന്ന് ഇന്നും ഓർമിക്കപ്പെടുന്നത് .  കുത്തകകളുടെയും രാജ്യത്തെ നശിപ്പിക്കുന്ന വിഘടന വാദികളുടെയും പേടി സ്വപ്നമായിരുന്നു ഇന്ദിര , അല്ലായിരുന്നെങ്കിൽ രാജ്യം ഇന്നനുഭവിക്കുന്ന ദുരവസ്ഥ നാല് പതിറ്റാണ്ടു മുന്നേ ഭാരതത്തെ നശിപ്പിക്കുമായിരുന്നു എന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര പ്രിയദർശിനി അനുസ്‌മരണ സമ്മേളനം ഉദ്ഘടനം ചെയ്തു കൊണ്ട് പ്രസിഡന്റ് കുഞ്ഞി കുമ്പള പറഞ്ഞു.

ഇന്ദിര പ്രിയദർശിനിയുടെ വിയോഗത്തോടെ ആണ് ഫാസിസ്റ്റു ശക്തികൾ  തലപൊക്കിയതും , വർഗീയതയിലൂടെ  രാജ്യം നെഞ്ചോടു ചേർത്ത  “ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത” എന്ന വികാരത്തിന് മുറിവേൽപ്പിച്ചു രാജ്യത്തെ ജാതീയമായി വിഭജിച്ചു ഇന്ന് കാണുന്ന ചേരിതിരിവിലേക്കെത്തിച്ചതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട് , അസ്‌കർ കണ്ണൂർ ,സെൻട്രൽ കമ്മിറ്റി ട്രെഷറർ നവാസ് വെള്ളിമാട് കുന്നു, ജില്ലാ പ്രെസിഡന്റുമാരായ സുഗതൻ നൂറനാട്, സജീർ പൂന്തുറ, സുരേഷ് ശങ്കർ , അർഷാദ് എം ടി , അമീർ പട്ടണം , റഫീഖ് പട്ടാമ്പി  സെൻട്രൽ കമ്മീറ്റി സെക്രട്ടറി നിഷാദ് ആലംകോട് , രാജു തൃശൂർ റസാഖ് ചാവക്കാട് , എന്നിവർ പ്രസംഗിച്ചു.

ജോമോൻ മാവേലിക്കര ദേശ ഭക്തി ഗാനം ആലപിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ സ്വാഗതവും, മീഡിയ കൺവീനർ ഷഫീഖ് കിനാലൂർ നന്ദിയും പറഞ്ഞു. 

Related posts

Leave a Comment