‘ഇന്ദിരാ സ്മരണയിൽ രാജ്യം’ ; ഇന്ന് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം

ര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ കരുത്തിന്‍റെ പ്രതീകമായിരുന്ന മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്‍റെ അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചത്. ഖാലിസ്ഥാന്‍ തീവ്രവാദികളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിട്ടത്തിന്‍റെ തിരിച്ചടിയെന്നോണം ഇന്ദിര വെടിയേറ്റ് വീണിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. വിഘടനവാദവും തീവ്രവാദവും ശക്തമാകുന്ന ഇന്നിന്റെ ഇന്ത്യയിൽ ഇന്ദിരാഗാന്ധി ഉയർത്തിക്കാട്ടിയ ആദർശ രാഷ്ട്രീയത്തിന് പ്രസക്തി ഏറെയാണ്.രാജ്യത്തിന്റെ വീണ്ടെടുക്കലിനു ഇന്ദിരാഗാന്ധിയെ പോലെയുള്ള ധീരദേശാഭിമാനികളുടെ ചിന്താധാരകൾ ഉപയോഗപ്പെടുത്തേണ്ട സാഹചര്യങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്.ഒക്ടോബർ 31, 1984 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് ഇന്ദിരയ്ക്ക് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു. ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നൽകാൻ തന്റെ തോട്ടത്തിൽ കൂടി നടക്കുകയായിരുന്ന ഇന്ദിരയ്ക്ക് വസതി വളപ്പിലെ ഒരു ചെറിയ ഗേറ്റിൽ കാവൽ നിന്നിരുന്ന അംഗരക്ഷകരിൽനിന്നാണ് വെടിയേറ്റത് .അംഗരക്ഷകരെ അഭിവാദനം ചെയ്യാൻ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകൾ കൊണ്ട് ഇവർ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന കാറിൽ വെടിയേറ്റ ഇന്ദിരയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു കൊണ്ടുപോയി. രാവിലെ 9:30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2:20 ന് ഡോക്ടർമാർ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ഒരു യന്ത്രവത്കൃത തോക്കിൽ നിന്നും, ഒരു ചെറിയ കൈത്തോക്കിൽ നിന്നുമുള്ള 30 ഓളം വെടിയുണ്ടകൾ ഇന്ദിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് ഇന്ദിരയുടെ മൃതദേഹപരിശോധന നടത്തിയ ഡോക്ടർ പറയുകയുണ്ടായി. ഇന്ദിരയുടെ മരണത്തെത്തുടർന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. മൃതദേഹം മൂന്നുദിവസത്തെ പൊതുദർശനത്തിനുശേഷം നവംബർ 3ന് സംസ്കരിച്ചു.ഇന്ദിരയ്ക്കൊപ്പം യാത്രയായത് കാലമെത്രകഴിഞ്ഞാലും പകരം വയ്ക്കുവാൻ ആകാത്ത ഉറച്ച നിലപാടിന്റെ പെൺ ശബ്ദമായിരുന്നു.ലോക രാഷ്ട്രങ്ങൾ പോലും ഇന്ദിരയുടെ കരുത്തിനെ പലയാവർത്തി പ്രശംസിച്ചിട്ടുണ്ട്.പ്രതിസന്ധികളിൽ തളരാതെ പതറാതെ സധൈര്യം മുന്നോട്ടു നീങ്ങിയ ഇന്ദിരാ മോഡൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉജ്ജ്വലമായ ഏടുകളിൽ ഒന്നാണ്.

Related posts

Leave a Comment