Connect with us
48 birthday
top banner (1)

Kerala

സ്വതന്ത്രാഭിപ്രായവും നിലപാടുമുള്ള
പുതുതലമുറ വളരണമെന്ന് ആഗ്രഹിച്ച നേതാവാണ് ആര്‍.ശങ്കര്‍; കെ.സുധാകരന്‍ എംപി

Avatar

Published

on

പാലക്കാട്‌: രാഷ്ട്രീയത്തില്‍ സ്വതന്ത്രാഭിപ്രായത്തിനും നിലപാടിനും അതിന്റേതായ സ്ഥാനമുണ്ടെന്നും അത്തരത്തില്‍പുതുതലമുറ പൊതുരംഗത്ത് വളര്‍ന്ന് വരണമെന്നും ആഗ്രഹിച്ച നേതാവായിരുന്നു ആര്‍.ശങ്കറെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പാലക്കാട് ഡിസിസിയില്‍ സംഘടിപ്പിച്ച ആര്‍.ശങ്കര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളാണ് ആര്‍.ശങ്കര്‍.സാമുദായിക-രാഷ്ട്രീയ നേതൃത്വ രംഗത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ചു. മുഖ്യമന്ത്രി പദവി, ധനകാര്യം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രി, കെപിസിസി അധ്യക്ഷന്‍, എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ ധീരമായി പ്രവര്‍ത്തിച്ച് ചരിത്രം സൃഷ്ടിച്ചു. വിദ്യാഭ്യാസ പരിഷ്‌ക്കരണം, വ്യവസായവത്ക്കരണം, വൈദ്യുതോല്‍പാദനം തുടങ്ങിയവ ആര്‍.ശങ്കര്‍ എന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും ബാക്കിപത്രങ്ങളാണ്.

Advertisement
inner ad

വിമോചനസമരത്തിലൂടെ പാര്‍ട്ടിക്ക് അദ്ദേഹം പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവും സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ നടത്തിയ ഇടപെടലുകളും സംഘടനാ ചരിത്രത്തിലെ സുവര്‍ണ്ണരേഖകളാണ്. ജാതീയ അധീശത്വങ്ങള്‍ക്കെതിരെ പോരാടിയ ആര്‍.ശങ്കര്‍ പിന്നാക്ക അവശജന വിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും നിസ്തുലമായ സേവനം അനുഷ്ഠിച്ചു. ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തുന്നതിലും നിയന്ത്രിക്കുന്നതിലും ആര്‍.ശങ്കര്‍ മുഖ്യപങ്കുവഹിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഭരണാധികാരിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു ആര്‍.ശങ്കറെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. തലയെടുപ്പോടെ രാഷ്ട്രീയ-സാമുദായിക സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. ശ്രീനാരായണീയ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ സുത്യര്‍ഹമായ പങ്കുവഹിച്ചു. മുഖ്യമന്ത്രി പദത്തിലിരിക്കെ നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പാക്കി. ഭൂപരിഷ്‌ക്കരണം നിയമം പാസ്സാക്കിയത് അദ്ദേഹത്തിന്റെ സര്‍ക്കാരാണെന്നും വിഡി സതീശന്‍ പറഞ്ഞു.

Advertisement
inner ad

ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,മുന്‍ മന്ത്രി കെ.സി.ജോസഫ്, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, അടൂര്‍ പ്രകാശ് എംപി എന്നിവര്‍ സംസാരിച്ചു. എഐസിസി സെക്രട്ടറി പിവി മോഹന്‍, കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലീബ്, മുന്‍മന്ത്രി ഡൊമനിക് പ്രസന്റേഷന്‍,സി വി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍.ശങ്കറിന്റെ ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് വിപുലമായി ആചരിച്ചു.ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായും ആര്‍.ശങ്കര്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍, സാഹിത്യ-സാംസ്‌കാരിക മേഖയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ആര്‍.ശങ്കര്‍ അനുസ്മരണ സമ്മേളനത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

Published

on

കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അമ്മയുടെ പരാതിയിൽ ആണ് കേസെടുത്തത്. മകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നൽകിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. അതേസമയം വനിതാ കമ്മീഷൻ അംഗം കുഞ്ഞായിഷ ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.

Continue Reading

crime

പോത്തന്‍കോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍

Published

on


തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം കൊയ്ത്തൂര്‍കോണം യുപി സ്‌കൂളിന് എതിര്‍വശത്ത് മണികണ്ഠന്‍ ഭവനില്‍ തങ്കമണിയെയാണ് (69) ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ തൗഫീഖ് മുന്‍പ് പോക്സോ കേസിലുള്‍പ്പെടെ പ്രതിയാണ്. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നത് കാണാം.

Advertisement
inner ad

തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു.

തങ്കമണിയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മല്‍ നഷ്ടപ്പെട്ടു. കൂടാതെ അവര്‍ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ മംഗലപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല

Published

on


തിരുവനന്തപുരം: നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ അഞ്ച് രൂപയ്ക്ക് വൈദ്യുതി നല്‍കാം എന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബോര്‍ഡ് എടുക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷന്‍ എടുക്കുന്ന തീരുമാനവും മന്ത്രി അറിയണം. കരാറിന് പിന്നില്‍ പവര്‍ ബ്രോക്കര്‍മാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ തലയില്‍ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ നാല് രൂപ മുതല്‍ അഞ്ചു രൂപ വരെ നിരക്കില്‍ ഒരു യൂണിറ്റില്‍ വൈദ്യുതി കൊടുക്കാന്‍ തയ്യാറാണ്. കെഎസ്ഇബി ചെയര്‍മാന്‍ നിരവധി ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. സ്വകാര്യ വൈദ്യുതി നിര്‍മാണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. ഇത് വന്‍ അഴിമതിയാണ്.

Advertisement
inner ad

ഈ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് ഓഫര്‍ ചെയ്തിട്ടുണ്ടോ എന്ന് വൈദ്യുതി മന്ത്രി പറയട്ടെ. ആര്യാടന്‍ മുഹമ്മദ് കൊണ്ടുവന്ന ലോങ്ങ് ടേം പദ്ധതി പ്രകാരം നിങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷം വൈദ്യുതി വാങ്ങിയില്ലേ. അദാനിക്ക് വേണ്ടിയാണ് ആ കരാര്‍ റദ്ദാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.

Advertisement
inner ad
Continue Reading

Featured