മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി

ഇന്ത്യൻ സ്വന്തന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ ഒറ്റക്കണ്ടത്ത് മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. രാവിലെ ഒറ്റക്കണ്ടം ടൗണിൽ നഗരസഭ കൗൺസിലർ പുനത്തിൽ ജമാൽ ദേശീയ പതാക ഉയർത്തി. കെ.പി.പ്രഭാകരൻ മാസ്റ്റർ, ഷംസുദ്ധീൻ കണ്ണങ്കോട്ട്, മൂസ കൂരിക്കണ്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് മഹാത്മ കൾച്ചറൽ സെൻ്റർ എഴുപത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്നത്.

Related posts

Leave a Comment