അനുഭവിച്ചറിഞ്ഞ സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ടു തുടങ്ങിയ കാലത്തെ സ്വാതന്ത്ര്യ ദിനത്തിന് പ്രസക്തിയേറെ ; റിയാദ് ഒഐസിസി

നാദിർ ഷാ റഹിമാൻ

റിയാദ് : നാളിതുവരെ ആസ്വദിച്ച, അനുഭവിച്ചറിഞ്ഞ സ്വാതന്ത്ര്യം ഓരോന്നായി നഷ്ട്ടപെട്ടു തുടങ്ങിയ വർത്തമാന കാലത്തു , വ്യാജ ചരിത്ര നിർമിതികളിലൂടെ പുതിയ ഇന്ത്യയെ സൃഷ്ടിക്കാനൊരുങ്ങുന്നവർക്കുള്ള  താക്കീതാണ് ഓരോ ദിവസവും ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം .
രാജ്യത്തു  നടക്കുന്ന സംഭവവികാസങ്ങൾ കാണുമ്പോൾ  കോൺഗ്രസ് എത്ര കരുതലോടെയാണ് രാജ്യത്തിൻറെ  ജനാധിപത്യത്തെ സംരക്ഷിച്ചിരുന്നതെന്നു ഇന്ത്യൻ ജനത തിരിച്ചറിയുകയാണെന്നു ,  ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു കൊണ്ട് പ്രസിഡന്റ് കുഞ്ഞി കുമ്പള പറഞ്ഞു.

ബ്രിട്ടീഷ് രാജിന്റെ പാദസേവകരായവർ , ഇന്ന് ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനവേളയിൽ , അത് ആഘോഷിക്കാനും പണ്ട് പണ്ട് ഞങ്ങളും ഉണ്ടായിരുന്നു എന്ന് പറഞ്ഞു വെക്കുന്നതും മറ്റൊരു വ്യാജ നിർമിതിയിലൂടെ ചരിത്രത്തിലേക്ക്  നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതും പരിഹാസ്യത്തിനപ്പുറം അതിലെ അപകടം തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ടതുണ്ടെന്നും  പ്രാസംഗീകർ ഓർമിപ്പിച്ചു.

സ്വാതന്ത്ര്യ സമര സ്മരണകൾ ഉയർത്തി ” എന്റെ ഇന്ത്യ സ്വതന്ത്ര ഇന്ത്യ ” എന്ന വിഷയത്തിൽ   വിദ്യാർത്ഥികളായ ഫാത്തിമത്‌ ഹർഷ, ജയലക്ഷ്മി , ഷാഹിയ ഷിറാസ് , അബ്ദുൽ അസീസ് , സഫ ഷിറാസ് , റാസീൻ ബിൻ റസാഖ് , ദയ ആൻ പ്രെഡിൻ  എന്നിവർ പ്രസംഗിച്ചു .

ജലീൽ കൊച്ചിൻ , തസ്‌നീം റിയാസ് , ഹനീഫ എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷാദ് ആലംകോട് സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .  ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി.

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം നാസ്സർ മണ്ണാർക്കാടിനു മൊമെന്റോ നൽകി ആദരിച്ചു.

ഗ്ലോബൽ കമ്മിറ്റി ട്രെഷറർ മജീദ് ചിങ്ങോലി . സെക്രെട്ടറി റസാഖ് പൂക്കോട്ടുപാടം , അഷ്‌കർ കണ്ണൂർ , ശിഹാബ് കൊട്ടുകാട് , സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ്‌ പറശ്ശിനിക്കടവ് , നവാസ് വെള്ളിമാട്കുന്നു , സലിം കളക്കര, യഹിയ കൊടുങ്ങല്ലൂർ , ഷാനവാസ്  മുനമ്പത്‌, വിൻസെന്റ്  കെ  ജോർജ്  എന്നിവർ പ്രസംഗിച്ചു. കരിം കൊടുവള്ളി , ഷിജു കോട്ടയം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ബാലുക്കുട്ടൻ നന്ദിയും  പറഞ്ഞു.

Related posts

Leave a Comment