Connect with us
48 birthday
top banner (1)

National

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ അവസാന ഘട്ടത്തിലേക്ക്; കനത്ത സുരക്ഷ

Avatar

Published

on

ന്യൂഡൽഹി: രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം

Published

on

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം. കഴിഞ്ഞ വര്‍ഷം 6 ഇടത്താവളങ്ങളില്‍ ആയിരുന്നു സ്പോട്ട് ബുക്കിംഗ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗശേഷം അന്തിമ തീരുമാനമുണ്ടാകും. കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആയിരിക്കും ഇത്തവണ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്. കൂടുതല്‍ ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല.

എരുമേലി. പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും ഇതിനുള്ള സൗകര്യം. പുല്ലുമേട് വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്കായാണ് വണ്ടിപ്പെരിയാറില്‍ ക്രമീകരണം ഒരുക്കുന്നത്. സ്പോട്ട് ബുക്കിംഗ് നടത്തുന്നവര്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും നല്‍കണം. ഇത് സൈറ്റില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായ സ്പോട്ട് ബുക്കിംഗ് വഴിയുള്ള എണ്ണവും പരിമിതപ്പെടുത്തും. നിലവില്‍ 70000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യു വഴി പ്രവേശനം. തിരക്ക് നിയന്ത്രിക്കാന്‍ മുന്‍പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.

Advertisement
inner ad
Continue Reading

National

ഉദയനിധി സ്റ്റാലിന്റെ ‘ടീ ഷര്‍ട്ട്’: തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

Published

on


ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായ ഹര്‍ജിയില്‍, തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. ഭരണഘടനാ പദവിയില്‍ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് പെരുമാറ്റച്ചട്ടം ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

ചെന്നൈയിലുള്ള അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ടീ ഷര്‍ട്ട്, ഔപചാരിക വസ്ത്രധാരണമാണോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ ഉദയനിധി, ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചെത്തുന്നുവെന്നും, ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്ര്‍റെ ചിത്രം വസ്ത്രത്തില്‍ പതിപ്പിച്ചിട്ടുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

Advertisement
inner ad
Continue Reading

National

മോമോസ് കഴിച്ച് സ്ത്രീ മരിച്ചു : 20 പേര്‍ ആശുപത്രിയില്‍

Published

on

ഹൈദരാബാദ്: ഹൈദരാബാദില്‍ മോമോസ് ഭക്ഷണം കഴിച്ച് സ്ത്രീ മരിക്കുകയും 20ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബഞ്ചാര ഹില്‍സിലെ നന്ദി നഗര്‍ പ്രദേശത്തെ ഹോട്ടലില്‍ നിന്ന് മോമോസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭക്ഷ്യവിഷബാധ കാരണം ഹൈദരാബാദ് സിംഗാടികുണ്ട സ്വദേശിനിയായ യുവതിക്ക് ജീവന്‍ നഷ്ടമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവയെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement
inner ad

രോഗം ബാധിച്ച മറ്റ് വ്യക്തികളുടെ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വൈദ്യസഹായം നല്‍കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ബഞ്ചാര ഹില്‍സ് പോലീസ് പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയ്ക്കായി ഹോട്ടലില്‍ നിന്ന് ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured