Kerala
കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്ഷകന് ആത്മഹത്യ ചെയ്തു
മാനന്തവാടി: വയനാട് തിരുനെല്ലിയില്‍ കടബാധ്യത മൂലം കര്ഷകന് ജീവനൊടുക്കി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് അരണപ്പാറ വാകേരി മുകുന്ദ മന്ദിരത്തില്‍ പി കെ തിമ്മപ്പനാ(48)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ തിമ്മപ്പനെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് തിരുനെല്ലി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ 9.30 മണിയോടെ തിമ്മപ്പനെ സ്വന്തം കൃഷിയിടത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷിയിലുണ്ടായ നഷ്ടത്തെ തുടര്‍ന്ന് 10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ മൂന്ന് ലക്ഷം രൂപയും, തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കിലും സ്വകാര്യ വ്യക്തികള്‍ക്കുമായി ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണുള്ളത്. കടം വീട്ടാനായി സ്വന്തമായുണ്ടായിരുന്ന ജീപ്പ് വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. കാപ്പി, കുരുമുളക്, നെല്ല് എന്നീ കൃഷികളാണ് തിമ്മപ്പന് ചെയ്തിരുന്നത്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതിനാല്‍ മാനസിക പ്രയാസത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം വയനാട് മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഞായറാഴ്ച വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. മുകുന്ദമന്ദിരത്തില് പരേതനായ റിട്ടയേര്‍ട്ട് അധ്യാപകന് വി കെ കൃഷ്ണന് ചെട്ടിയുടെയും, ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: വിദ്യാഥികളായ ഗൗതം കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ, ലക്ഷ്മി പ്രിയ.
Choonduviral
പ്രചാരണം പ്രൗഢികൂട്ടാൻ ദീപാ ദാസ് മുൻഷിയും വിശ്വനാഥ പെരുമാളും
കൊടുങ്ങല്ലൂർ : പ്രചാരണത്തിന് ദേശീയ നേതാക്കൾ എത്തിയതോട് കൂടി യുഡിഫ് പ്രചാരണ ഇടങ്ങളിൽ പ്രൗഢി കൂടുകായാണ്. ഇന്നലെ കേരളത്തിന്റെ ചാർജ് വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എ ഐ സി സി സെക്രട്ടറിയും മുൻ എം പി യുമായ വിശ്വനാഥ പെരുമാളും യുഡിഫ് ചാലക്കുടി സ്ഥാനാർഥി ബെന്നി ബഹനാന്റെ പര്യടനത്തിന്റെ ഭാഗമാകാനെത്തി. ഇത് പ്രവർത്തകർക്കിടയിലും ആവേശം നിറച്ചു.
സ്ഥാനാർഥിയോടൊപ്പം ഇരുവരും പര്യടനവാഹനത്തിൽ സഞ്ചരിച്ച് വോട്ടഭ്യർത്തിച്ച ശേഷമാണ് മടങ്ങിയത്. രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും കേരളത്തിൽ യുഡിഫ് 20 സീറ്റ് നേടി വൻ വിജയം സമ്മാനിക്കുമെന്നും പ്രചാരണത്തിനിടെ ദീപാ ദാസ് മുൻഷി പറഞ്ഞു. വരും ആഴ്ചകളിൽ കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാക്കൾ ബെന്നി ബഹനാന് വേണ്ടി പ്രചാരണത്തിനെത്തും.
Kerala
ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം; കേരള സർവകലാശാലയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ കേരള സര്‍വകലാശാല സർവകലാശാലയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിസി പ്രഭാഷണത്തിന് അനുമതി നിഷേധിച്ചില്ലെങ്കിലും കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനിൽക്കെയായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തില്‍ പരാമർശമുണ്ടായിരുന്നു. അതേസമയം, പ്രഭാഷണ പരമ്പരയിൽ രാഷ്ട്രീയമില്ലെന്നാണ് യൂണിയൻ നിലപാട്.
Ernakulam
മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ ആശ പ്രവർത്തകർക്കായി സ്ട്രെസ് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു
കൊച്ചി: ദേശീയ സ്ട്രെസ് ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി ഏപ്രിൽ 17ന്, മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ മട്ടാഞ്ചേരി ഫോർട്ട്കൊച്ചി പ്രദേശത്തെ ആശാ പ്രവർത്തകർക്കായി മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വെച്ച് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച പരിപാടിയിൽ ശ്രീമതി. ഷമീന എ ആർ ( ക്ലസ്റ്റർ മാനേജർ, മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ) അധ്യക്ഷതയും ഡോ. സിസ്സി തങ്കച്ചൻ (സൂപ്രണ്ട്, വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ മട്ടാഞ്ചേരി)ഉൽഘാടനകർമവും നിർവഹിച്ചു. തുടർന്ന് ഡോ. ഇന്ദു എ (ഒ ആർ സി ട്രയിനർ എറണാകുളം) നയിച്ച മാനസിക ബോധവൽക്കരണ ക്ലാസും മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ കൊച്ചി ടീം സംഘടിപ്പിച്ച ആകർഷകമായ മത്സരങ്ങളും നടന്നു. ആശാ പ്രവർത്തകരെ അവരുടെ ആവശ്യപ്പെടുന്ന റോളുകളിൽ സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് വിലപ്പെട്ട അവർക്കായി ഉൾക്കാഴ്ചകളും തന്ത്രങ്ങളും ഈ രംഗത്തെ പരിചയസമ്പന്നയായ ഡോ. ഇന്ദു എ നിർദ്ദേശിച്ചു. മാജിക് ബസ് ട്രെയിനിങ് കം മോണിറ്ററിങ് ഓഫീസർ ശ്രീ ഫാരിസ് കെ ആർന്റെ നേതൃത്വത്തിൽ മാജിക് ബസ് പ്രവർത്തകർ നടത്തിയ മത്സരങ്ങളും ആശ പ്രവർത്തകർക്ക് സന്തോഷം നൽകുന്നതായിരുന്നു. ആശ പ്രവർത്തകർഅവരുടെ സമൂഹത്തെ അശ്രാന്തമായി സേവിക്കുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നതിന് അവരെ സജ്ജരാക്കാനാണ് ശിൽപശാലയിലൂടെ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
-
Kerala1 month ago
39 മാസത്തെ ഡിഎ കുടിശ്ശിക കവർന്നെടുത്തു, സർക്കാരിനെതിരെ പ്രതിഷേധവുമായി, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ ഉത്തരവിൽ പ്രതിഷേധവുമായി കെജിഒയു
-
Kerala1 month ago
ഡിഎ കുടിശ്ശിക, ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു ; കെ പി എസ് ടി എ
-
Service news1 month ago
ലീവ് സറണ്ടർ സർക്കാർ വീണ്ടും കബളിപ്പിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Special1 month ago
ഊരൂട്ടമ്പലം സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ്: പരാതി ഉയര്‍ന്നതോടെ പ്യൂണിനെ ബലിയാടാക്കി ഭരണസമിതി
-
Kerala2 weeks ago
സർക്കാർ ജീവനക്കാരുടെ ശമ്പളം ഔദാര്യമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ
-
Education2 months ago
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ത്രിദിന ചിപ്പ് ഡിസൈന്‍ ശില്‍പ്പശാല
-
Kuwait3 weeks ago
മൊയ്ദീൻ കോയ (കൊഡാക് ) കുവൈറ്റിൽ അന്തരിച്ചു
You must be logged in to post a comment Login