Connect with us
inner ad

Featured

ഖാലിസ്ഥാൻവാദം വീണ്ടും അക്രമത്തിലേക്ക്, ഇന്ത്യൻ പ്രതിനിധിയെ കാന‍ഡ പുറത്താക്കി,
പഞ്ചാബിൽ കോൺ​ഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു

Avatar

Published

on

ന്യൂഡൽഹി/ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യാ- കാനഡ ബന്ധം അതിരൂക്ഷമാം വിധം തകർന്നു. ഇന്ത്യയുമായുള്ള ബിസിനസ് ചർച്ചകൾ നിർത്തി വച്ച കാനഡ ഒട്ടാവയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. കൊലപാതകത്തിനു പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്.
കാനഡയിലെ സിഖ് ഭീകര നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിലാണ് കനേഡിയൻ ഗവൺമെന്റിന്റെ നീക്കം. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർ‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നിൽ വെച്ച് ഹർദീപ് സിംഗ് വെടിയേറ്റ് മരിച്ചത്. ഈ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സർക്കാരിന്റെ ആരോപണം കേന്ദ്ര സർക്കാർ നേരത്തേ തള്ളിയിരുന്നു.
“കനേഡിയൻ പ്രധാനമന്ത്രിയും അവരുടെ വിദേശകാര്യ മന്ത്രിയും പാർലമെന്റിൽ നടത്തിയ പ്രസ്‌താവന ഞങ്ങൾ കാണുകയും നിരസിക്കുകയും ചെയ്‌തു. കാനഡയിലെ ഏതെങ്കിലും അക്രമത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ തികച്ചും അസംബന്ധമാണ്,” വിദേശകാര്യ മന്ത്രി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. അതേസമയം, സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ച കനേഡിയൻ പൗരനായ നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ബന്ധം രാജ്യത്തെ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അറിയിച്ചിരുന്നു.
“ഇന്ത്യ ഗവൺമെന്റിന്റെ ഏജന്റുമാരും കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ കനേഡിയൻ സുരക്ഷാ ഏജൻസികൾ സജീവമായി പിന്തുടരുന്നു” ഒട്ടാവയിലെ ഹൗസ് ഓഫ് കോമൺസിൽ സംസാരിക്കവെ ട്രൂഡോ പറഞ്ഞു.

അതിനിടെ, പഞ്ചാബിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. അജിത്വാളിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബൽജീന്ദർ സിംഗ് ബല്ലിയാണ് കൊല്ലപ്പെട്ടത്. ദാല ഗ്രാമത്തിലെ ബല്ലിയുടെ വസതിയിൽ അതിക്രമിച്ച് കയറി അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വസതിക്ക് പുറത്ത് സ്ഥാപിച്ച സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മണിക്കൂറുകൾക്ക് ശേഷം കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദല്ല അവകാശവാദമുന്നയിച്ചത്. എൻഐഎ തിരയുന്ന തീവ്രവാദി പട്ടികയിൽ ഉൾപ്പെട്ട ആളാണ് അർഷ് ദല്ല. കഴിഞ്ഞ മൂന്നോ നാലോ വർഷമായി കാനഡയിൽ നിന്നാണ് ഇയാൾ പ്രവർത്തിക്കുന്നത്. പഞ്ചാബിൽ നടന്ന നിരവധി തീവ്രവാദ കൊലപാതകങ്ങളിൽ പങ്കാളിയാണ് ഇയാൾ.
സംഭവ ദിവസം വീട്ടിൽ മുടിവെട്ടിക്കൊണ്ടിരുന്ന ബൽജീന്ദർ സിംഗ് ബല്ലിക്ക് ഒരു അജ്ഞാതനിൽ നിന്ന് ഫോൺ കോൾ വന്നു. ചില രേഖകളിൽ ഒപ്പിടാൻ അഭ്യർത്ഥിച്ചയാളെ കാണാൻ ബല്ലി വീട്ടിൽ നിന്ന് ഇറങ്ങി. എന്നാൽ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ബല്ലിക്ക് നേരെ വെടിയുതിർത്തു. ബല്ലിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

എന്നെ തല്ലേണ്ടമ്മാവ ഞാൻ നന്നാവൂല്ലാ

പ്രണയപാനീയത്തിൽ വിഷം കലക്കി സി പി എം : ചതിയറിയാതെ അന്തരിച്ച കാമുകനായി കെ കൊ (മാണി )

Published

on

വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ നന്നാക്കാൻ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല

കൊച്ചി:എ കെ ജി സെന്ററിലെ കൊടിയ വിഷ ദ്രാവകം കുടിച്ച് ശീലിച്ച മാണി കോൺഗ്രസിന് ഔഷധ ഗുണമുള്ളതെന്തും വിഷമായി തോന്നുന്നത് സ്വാഭാവികം. ഗുരുക്കൻമാരെ തല്ലി ഗുണ്ടയാവാൻ പരിശീലിക്കുന്ന മാണിക്കുഞ്ഞും കൂട്ടരും വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല. ഞങ്ങളുടെ സഖാവ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ എന്നാവും ചോദ്യം.
എത്ര തല്ലിയാലും നന്നാവില്ല എന്നറിയാം എങ്കിലും തല്ലി നോക്കിയതാണ് വീക്ഷണം, പക്ഷേ എന്നെ തല്ലണ്ട ഞാൻ നന്നാവില്ല എന്ന് തന്നെ പറഞ്ഞു പഠിച്ചത് കൊണ്ട് സഖാവിന്റെ വഴിയേ നരകത്തിലെ പടു കുഴിയിൽ വീണു നശിക്കാൻ തീരുമാനിച്ച കേ കോ മാണിക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ നേരുന്നു.
നാറിയവനെ ചാരിയാൽ ചാരിയവനും നാറും എന്നത് ശരിയാണെന്ന് തെളിയിച്ച സ്ഥിതിക്ക് ആ നാറ്റം പങ്കുവയ്‌ക്കേണ്ട എന്നാണ് ആർജ്ജവമുള്ള യു ഡി എഫ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത് എന്നറിയുന്നു.
ഇണ ചേർന്ന ശേഷം ഇണയെ കൊന്നു തിന്നുന്ന പെൺ ചിലന്തിയാണ് സിപിഎം എന്ന് തിരിച്ചറിയാത്ത കാലത്തോളം കേ കോ എം എന്ന മലയോര കർഷക പാർട്ടി എ കെ ജി സെന്ററിന്റെ പൂമുഖത്തു കാത്തിരിക്കും. യു ഡി എഫിൽ തൂശനിലയിൽ ചോറും വിഭവ സമൃദ്ധമായ കറികളും പായസവും കൂട്ടി ഊണ് കഴിച്ചു എല്ലിനിടയിൽ കയറിയപ്പോ എൽ ഡി എഫിലെ കാടി വെള്ളം മതിയെന്ന് തീരുമാനിച്ച ദിവസത്തെ ഉള്ളുകൊണ്ട് ശപിക്കുകയാണ് പ്രവർത്തകർ, അതവർ കോട്ടയത്തു വോട്ടായി യു ഡി എഫിന് കൊടുത്തിട്ടുണ്ടാവും. രണ്ട് മന്ത്രി സ്ഥാനവും, രാജ്യ സഭയും, ലോകസഭയും മുൻ നിരയിൽ ഇരിപ്പടവും കൊടുത്തിട്ടും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ എന്ന ചൊല്ല് യഥാർഥ്യമാക്കി പിന്നിലെ മരബഞ്ചിലെ മൂട്ട കടി കൊള്ളാൻ മാത്രം ബുദ്ധിശൂന്യത കാണിച്ച ആ രാഷ്ട്രീയ നേതൃത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
രാജ്യസഭ പോയിട്ട് പാലാ പഞ്ചായത്തിൽ പോലും കയറാൻ സിപിഎം അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ. ലോകസഭയും തോറ്റു അടുത്ത തവണ നിയമസഭയിലും തോൽപ്പിച്ചു ഒടുവിൽ കേരള കോൺഗ്രസ് എന്ന കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കാൻ വഴി തേടുകയാണ് സിപിഎം അത് തിരിച്ചറിയാതെ അന്ധമായ പ്രണയത്താൽ കാമുകി തരുന്നതെന്തും അമൃതെന്നു കരുതി വിഷം കുടിച്ചവസാനിക്കാൻ നിൽക്കുന്ന കോമരങ്ങളെ ഉപദേശിക്കാൻ പോയത് വീക്ഷണത്തിന്റെ ജനാധിപത്യ മര്യാദ . കണ്ടറിയാത്തവൻ കൊണ്ടറിയും,ഒടുവിൽ ആശ്രയം തിരുസന്നിധി മാത്രം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

മഥുര തീർഥാടനം കഴിഞ്ഞ് മടങ്ങവെ ബസിന് തീപിടിച്ചു; 8 പേർക്ക് ദാരുണാന്ത്യം

Published

on

ഹരിയാന: മഥുര തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിർത്തി ആളുകളെ ഇറക്കികൊണ്ടിരിക്കുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും 8 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു, ഇവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ശനിയാഴ്ച പുലർച്ചെ 1.30 നാണ് ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നത്. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചതെന്നും അപകടത്തിൽ നിന്നും രക്ഷപെട്ടവർ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured