Connect with us
48 birthday
top banner (1)

News

ആഗോള ക്ഷയരോഗ നിവാരണത്തിൽ സ്വകാര്യ മേഖലയുടെ വർദ്ധിച്ച പിന്തുണ അനിവാര്യം: ഡോ: തെരേസാ കസീവ

Avatar

Published

on

ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന രീതിയിൽ ആഗോളതലത്തിൽ ക്ഷയരോഗ നിവാരണം സാദ്ധ്യമാകണമെങ്കിൽ സ്വകാര്യ ആരോഗ്യ മേഖലയുടെ ശക്തമായ പിന്തുണയും ഇടപെടലും അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ക്ഷയരോഗ വിഭാഗം മേധാവി ഡോ: തെരേസാ കസീവ അഭിപ്രായപ്പെട്ടു. ക്ഷയരോഗ നിവാരണ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് ഉറപ്പാക്കുന്ന ആഗോള സമിതിയുടെ പാരിസിൽ നടന്ന വാർഷിക യോഗത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു ഡോ: തെരേസ. ലോകത്ത് ക്ഷയരോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുകയും സ്വകാര്യ ചികിത്സാമേഖല അതിവേഗത്തിൽ വളരുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിൽ ക്ഷയരോഗം കൂടുതലുള്ള രാജ്യങ്ങളിലെ മുഴുവൻ ആരോഗ്യ സംവിധാനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും വർദ്ധിച്ച ഉത്തരവാദിത്വം ഉള്ളതായി ആഗോള സമിതി ഉപാദ്ധ്യക്ഷൻ ഡോ: എസ്.എസ്. ലാൽ ചൂണ്ടിക്കാട്ടി. ലോകത്ത് കഴിഞ്ഞ വർഷം ക്ഷയരോഗ ബാധിതരായവരിൽ 31 ലക്ഷം പേരുടെ വിവരങ്ങൾ അതത് രാജ്യങ്ങളിലെ ആരോഗ്യവകുപ്പുകൾക്ക് ലഭിക്കാതെ പോയത് വലിയ തിരിച്ചടിയാണെന്നും ഡോക്ടർ ലാൽ പറഞ്ഞു. പ്രധാനമായും നിർദ്ധന രാജ്യങ്ങളിൽ സ്വകാര്യാശുപത്രികളെ സമീപിക്കുന്ന ക്ഷയരോഗികൾക്ക് സൗജന്യവും ഉന്നത നിലവാരമുള്ളതുമായ ക്ഷയരോഗ ചികിത്സ ലഭിക്കുന്നതിന് ഇതൊരു തടസമാണ്.

കഴിഞ്ഞവർഷം ലോകത്താകമാനം ഒരു കോടിയിലധികം (10.6 ദശലക്ഷം) പേർക്ക് ക്ഷയരോഗം പിടിപെട്ടതായും പതിമൂന്ന് ലക്ഷം പേർ ക്ഷയരോഗം മൂലം മരിച്ചതായും കണക്കാക്കപ്പെടുന്നു. മുൻവർഷത്തേക്കാൾ മൂന്ന് ലക്ഷം പേർക്ക് അധികമായി ക്ഷയരോഗമുണ്ടായി. ലോകത്ത് നേരിയ തോതിൽ കുറഞ്ഞു കൊണ്ടിരുന്ന ക്ഷയരോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയരാൻ കാരണമായത് കൊവിഡ്‌ രോഗത്തിന്റെ വ്യാപനമാണ്. പെട്ടെന്ന് വ്യാപിച്ച കൊവിഡ് രോഗം നിരവധി വർഷങ്ങളായി രാജ്യങ്ങൾ ക്ഷയരോഗ നിവാരണ രംഗത്ത് നടത്തി വന്ന പ്രവർത്തനങ്ങളെ തടസപ്പെടുത്തി. അപ്രതീക്ഷിതമായി വന്ന കൊവിഡിനെ നേരിടാൻ വേണ്ടിവന്ന അധിക പണച്ചെലവ് ക്ഷയരോഗ നിവാരണ പരിപാടികളെ സാമ്പത്തികമായി ബാധിച്ചു. ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രധാന ശ്രദ്ധ കൊവിഡിൽ പതിഞ്ഞത് ക്ഷയരോഗ നിർണ്ണയത്തെയും ചികിത്സയെയും പ്രതികൂലമായി ബാധിച്ചു. കൊവിഡ് വ്യാപനം കാരണം ക്ഷയരോഗ പരിശോധനയിലും ചികിത്സയിലും ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടിയറിഞ്ഞ് പ്രവർത്തിക്കുന്നതിൽ നിരവധി രാജ്യങ്ങൾക്ക് വീഴ്ചയുണ്ടായി. പ്രതിവർഷം ലോകത്ത് ക്ഷയരോഗം ബാധിക്കുന്നവരിൽ 27% പേരും ഇന്ത്യയിലാണെന്നത് ആഗോള ക്ഷയരോഗ നിവാരണത്തിൽ ഇന്ത്യയ്ക്കുള്ള അധിക ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു. മൂന്ന് ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ വർഷം രാജ്യത്ത് ക്ഷയരോഗം വന്ന് മരിച്ചത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്

Published

on

തിരുവനന്തപുരം:ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Advertisement
inner ad

ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്.

സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കുന്നതാണ്. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisement
inner ad

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (Rage on Antimicrobial Resistance – ROAR) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

Advertisement
inner ad
Continue Reading

News

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; കാസർഗോഡ് ജില്ലയിൽ കെ എസ് യു – എം എസ് എഫ് ആധിപത്യം

Published

on

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളില്ലൊക്കെ തന്നെ കെ. എസ്. യു വിനും എം. എസ്.എഫി നും വ്യക്തമായ ആധിപത്യം. കഴിഞ്ഞ വർഷങ്ങളിൽ കോളേജ് യൂണിയൻ നേടിയ ഗവ കോളേജ് കാസർഗോഡ്,അംബേദ്കർ കോളേജ് പെരിയ,സി.കെ നായർ കോളേജ് പടന്നക്കാട് എന്നിവ നിലനിർത്തിയതോടൊപ്പംതന്നേ ഭുവനേശ്വരി കോളേജ് ചീമേനി, ഗോവിന്ദ പെെ കോളേജ് മഞ്ചേശ്വരം എന്നിവിടങ്ങളിൽ കെ. എസ്. യു യൂണിയൻ നേടി. പതിറ്റാണ്ടുകളായി എസ്. എഫ്. ഐ നിലനിർത്തിയ നെഹ്റു കോളേജ്, ഗവ കോളേജ് ഉദുമ, ഐ എച്ച് ആർ ഡി കുമ്പള,മുന്നാട് പീപ്പിൾസ് കോളേജ്, ഷറഫ് കോളേജ് പടന്ന എന്നിവിടങ്ങളിൽ കെ. എസ്. യു-എം.എസ്.എഫ് കൂടുതൽ മേജർ – മെെനർ സീറ്റുകൾ പിടിച്ചെടുത്തു.മുന്നാട് പീപ്പിൾസ് കോളജിൽ നാളിതു വരെയുള്ള എസ്. എഫ്. ഐ ആധിപത്യം തകർത്ത് കെ. എസ്. യു വിജയിച്ചു കയറി. ബജ കോളേജ് മുള്ളേരിയ, എസ്. എൻ കോളേജ് പെരിയ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. എസ്. എഫ്. ഐയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്ക് എതിരെയുളള ശക്തമായ വിധിയെഴുത്താണ് ഇത്തവണ ഉണ്ടായതെന്നും കലാലയങ്ങളിൽ കെ. എസ്. യു പഴയകാല പ്രതാപത്തിലേക്ക് വരികയാണെന്നും കെ. എസ്. യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ, കെ. എസ്. യു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത്, ജില്ല ട്രഷറർ നൂഹ്മാൻ,ജില്ല ജനറൽ സെക്രട്ടറിമാരായ അഖിൽ ജോൺ,രാഹുൽ ബോസ്എന്നിവർ അറിയിച്ചു.

Continue Reading

News

തൊഴിലാളികളുടെ ഓണാഘോഷം

Published

on

പോത്താനിക്കാട് : ഐ.എൻ.ടി.യു.സി പോത്താനിക്കാട് ടൗൺ ഹെഡ് ലോഡ് യൂണിയന്റേ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ‘ നല്ലോണം ഒരുമിച്ചോണം ‘ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.തൊഴിലാളികൾക്ക് ഓണക്കിറ്റും യൂണിഫോമും വിതരണം ചെയ്തു. കർഷക കോൺഗ്രസ്‌ മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.വി കുര്യാക്കോസ് യോഗം ഉത്ഘാടനം ചെയ്തു.യോഗത്തിൽ ഐഎൻടിയുസി പോത്താനിക്കാട് മണ്ഡലം പ്രസിഡന്റ്‌ ഇ.എം അലിയാർ അദ്ധ്യക്ഷത വഹിച്ചു. ഓണകിറ്റ് വിതരണ ഉത്ഘാടനം ഐഎൻടിയുസി മുവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ ഐസക് നിർവഹിച്ചു.ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാൻ മുഹമ്മദ്, ടി.എ കൃഷ്ണൻ കുട്ടി, കെ.സി വർഗീസ്, കിഷോർ വി.ജി, കെ.എ ചാക്കോച്ചൻ, ജേക്കബ് എ.പി, സാബു അയ്യപ്പൻ, സജി എംപി, സഞ്ചയ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Featured