Connect with us
,KIJU

Featured

ഇന്ധന സെസിലെ 45 കോടി ഖജനാവിലെത്തിയില്ല:
കണക്കുകളിൽ പൊരുത്തക്കേട്, സർക്കാർ കുരുക്കിൽ

Avatar

Published

on

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാനായി സംസ്ഥാന സർക്കാർ പിരിച്ചെടുത്ത ഇന്ധന സെസിൽ 45 കോടിയോളം രൂപ ഖജനാവിലെത്തിയില്ല. നികുതി വകുപ്പും ഇന്ധന കമ്പനികളും നൽകിയ കണക്കുകളിലാണ് കോടികളുടെ വ്യത്യാസം കാണുന്നത്.  ഏപ്രിൽ മുതൽ ജൂൺ വരെ പിരിച്ചെടുത്ത സെസ് 197.8 കോടിയെന്ന് സംസ്ഥാന സർക്കാർ പറയുമ്പോൾ പൊതുമേഖല ഇന്ധന കമ്പനികളുടെ കണക്കിൽ അത് 242.75 കോടി രൂപയാണ്.

Advertisement
inner ad


വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സർക്കാർ തീരുമാനമായിരുന്നു സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാനായി ഇന്ധന സെസ് ഏർപ്പെടുത്തിയത്. ഒരോ ലിറ്റർ പെട്രൊളിനും ഡീസലിനും രണ്ട് രൂപ വീതമാണ് സർക്കാർ പിരിച്ചെടുക്കുന്ന സെസ്.. 2023 ഏപ്രിൽ ഒന്ന് മുതൽ 2023 ജൂൺ 30 വരെ അതായത് മൂന്ന് മാസക്കാലം സെസ് ഇനത്തിൽ സർക്കാരിന് ലഭിച്ചത് 197.8 കോടി രൂപയെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പറയുന്നു.വിവരാവകാശ രേഖ പ്രകാരം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ കണക്കുകൾ ഇപ്രകാരമാണ്: ഏപ്രിൽ – 7.44 കോടി, മെയ് – 84.76 കോടി, ജൂൺ – 105.6 കോടി,
ആകെ – 197.8 കോടി. എന്നാൽ പൊതുമേഖല എണ്ണക്കമ്പനികളിൽ നിന്ന് ലഭിച്ച വിവരവകാശ മറുപടിയിൽ, സെസ് ഇനത്തിൽ സർക്കാരിന് നൽകിയത് 242.75 കോടി രൂപയെന്ന് വ്യക്തമാക്കുന്നു.

ഏപ്രിലിൽ – 75.95 കോടി, മെയ് മാസം 89. 32 കോടി, ജൂണിൽ – 77.48 കോടി രൂപ. ആകെ 242.75 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്. അതായത്, സർക്കാരിൻ്റെ കണക്കുമായി 44 കോടി 95 ലക്ഷം രൂപയുടെ വ്യത്യാസം. ഈ രൂപ എവിടെപ്പോയെന്നതാണ് ചോദ്യം.
ഇതിന് പുറമെ ജൂലൈ മാസത്തിൽ പെട്രോൾ വിൽപ്പനയിൽ നിന്ന് 37.42 കോടിയും ഡീസൽ വിൽപ്പനയിൽ നിന്ന് 35.98 കോടിയുമടക്കം 73 കോടി 40 ലക്ഷം രൂപ പിരിച്ചെടുത്തതായും എണ്ണ കമ്പനികൾ വ്യക്തമാക്കുന്നു. മാസാടിസ്ഥാനത്തിലാണ് എണ്ണക്കമ്പനികൾ സർക്കാരിന് സെസ് തുക കൈമാറുന്നത്.ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വിറ്റഴിച്ച പെട്രൊളിൻ്റെയും ഡീസലിൻ്റെയും അളവും എണ്ണക്കമ്പനികളിൽ നിന്ന് ലഭ്യമാണ്.

Advertisement
inner ad

പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയിൽ നിന്നുള്ള വിവരം മാത്രമാണ് ഇത്. അതിൽ തന്നെ 45 കോടി രൂപയുടെ അന്തരമുണ്ട്. റിലയൻസും, ടാറ്റയും, എസ്.ആറും പോലുള്ള സ്വകാര്യ എണ്ണക്കമ്പനികളിൽ നിന്നുള്ള സെസ് വിഹിതം വെറെയുണ്ട്. ഈ അന്തരം എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതുസംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയാണ് വിവരങ്ങൾ ശേഖരിച്ചത്.

Advertisement
inner ad

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Featured

അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

Published

on

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി

Advertisement
inner ad
Continue Reading

chennai

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Published

on

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.

Continue Reading

Featured