ഇന്‍കം സപ്പോര്‍ട്ട് സ്‌കീം : 40 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഇന്‍കം സപ്പോര്‍ട്ട് സ്‌കീം അനുസരിച്ച് പരമ്പരാഗത മേഖലയിലെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്  40 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.   കയര്‍ വികസന വകുപ്പിന് 15 കോടി, കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന് പതിനഞ്ച് കോടി രൂപ,  ഹാന്‍ഡ് ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന് 50 ലക്ഷം രൂപ, കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് അഞ്ചുകോടി രൂപ  എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തുക കൈമാറാന്‍ ലേബര്‍ കമീഷ്ണറെ ചുമതലപ്പെടുത്തി. ഖാദി ബോര്‍ഡിന് 8 കോടി രൂപ നേരത്തെ ഇതു കൂടാതെ അനുവദിച്ചിരുന്നു.

Related posts

Leave a Comment