News
എല്ലാവർക്കും ഉൾക്കൊള്ളാനാകുന്ന വിദ്യാഭ്യാസം, 12 ദിവസം ആർത്തവ അവധി; എസ്.സി -എസ് .ടി – ബിസി സ്കോളർഷിപ്പ് ; ഡൽഹി യൂണിവേഴ്സിറ്റി ഇലക്ഷനിൽ എൻ.എസ്.യു ഐ പ്രകടനപത്രിക പ്രകാശനം ചെയ്തു

ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സമഗ്രവികസനവും, പെൺകുട്ടികൾക്കായുള്ള ക്ഷേമപദ്ധതികളും ഉൾപ്പെടുത്തിയ എൻ.എസ്.യു.ഐ പ്രകടനപത്രിക ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി പ്രകാശനം ചെയ്തുവിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണവുംഫീസ് വർദ്ധനവുകളും ഒഴിവാക്കി സാമ്പത്തികമായി എല്ലാ വിദ്യാർത്ഥികൾക്കും ഉൾക്കൊള്ളാനാകുന്ന വിദ്യാദ്യാസം ഉറപ്പാക്കും, വെറുപ്പിൻ്റെയും, വേർതിരിവുകളുടെയും പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് ക്യാമ്പസുകളെ സംരക്ഷിക്കും, പെൺകുട്ടികൾക്ക് സെമസ്റ്ററിൽ 12 ദിവസം ആർത്തവ അവധി അനുവദിക്കും, ചോദ്യപേപ്പർ ചോർച്ച പ്രതിരോധിക്കും, ജെൻ്റർ ബോധവത്കരണവും മാനസികാരോഗ്യ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കും, എസ്.സി- എസ്.ടി,ഒ.ബി.സി സ്കോളർഷിപ്പുകൾ ലഭ്യമാക്കും, മെട്രോ സ്റ്റേഷനുകളിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തും, ഹോസ്റ്റൽ അലോട്ട്മെൻ്റുകളിൽ ഒ.ബി.സി റിസർവ്വേഷൻ ഏർപ്പെടുത്തും, സംഘർഷ രഹിത ക്യാമ്പസിനായി ഗ്രിവൻസ് റെഡ്റെസൽ സെൽ രൂപീകരിക്കും, ഫ്രീ മെട്രോ പാസ് ലഭ്യമാക്കും, എല്ലാ ക്യാമ്പസിലും 24 മണിക്കൂറും ലൈബ്രറി സൗകര്യം ഏർപ്പെടുത്തും, ക്യാമ്പസുകളിൽ റെയിൽവേ റിസർവ്വേഷൻ കൗണ്ടറുകൾ ഏർപ്പെടുത്തും, ജോലി ലഭ്യമാക്കാൻ സെൻട്രൽ പ്ലേസ്മെൻ്റ് സെൽ രൂപീകരിക്കും, ഫ്രീ വൈ ഫൈ ലഭ്യമാക്കും, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെസ് സൗകര്യം ഏർപ്പെടുത്തും, ഡൽഹി യൂണിവേഴ്‌സിറ്റി ഫണ്ട് വിനിയോഗത്തിൽ സുതാര്യത ഉറപ്പു വരുത്തും, ദേശീയ യൂത്ത് & സ്പോർട്സ് ഫെസ്റ്റുവൽ സംഘടിപ്പിക്കും തുടങ്ങി 18 വാഗ്ദാനങ്ങൾക്ക് പുറമെ 5 ഇന വാഗ്ദാനങ്ങൾ പെൺകുട്ടികളുടെ ക്ഷേമത്തിനായും ഉറപ്പുവരുത്തുന്നുണ്ട്.
ഇതിനായി പ്രത്യേക പ്രകടന പത്രികയും പുറത്തിറക്കിസെമസ്റ്ററിൽ 12 ദിവസം അവധി ഉറപ്പുവരുത്തുന്ന മെൻസ്ട്രുവൽ ലീവ് പോളിസി, വിവിധ പ്രശ്നങ്ങളിൽ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്ന സീറോ ടോളറൻസ് പോളിസി, പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് ഇൻ്റർനാഷണൽ കംപ്ലയ്ൻ്റ്സ് കമ്മിറ്റി രൂപീകരിക്കും, ഇതുവഴി വർക്ക്ഷോപ്പുകൾ, സെൽഫ് ഡിഫൻസ് പരിപാടികൾ എന്നിവ സംഘടിപ്പിക്കും, ക്യാമ്പസുകളിൽ സ്ത്രീകൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രകാശന ചടങ്ങിൽ എൻ.എസ് യു.ഐ ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി, ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി രോണക് കത്രി, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി യാഷ് നന്ദാൽ, സെക്രട്ടറി സ്ഥാനാർത്ഥി നമ്രത ജെഫ് മീന, ജോ. സെക്രട്ടറി സ്ഥാനാർത്ഥി ലോകേഷ് ചൗധരി ,എൻ.എസ്.യു.ഐ ദേശീയ ജന:സെക്രട്ടറി അനുലേഖ ബൂസ, ദേശീയ മീഡിയാ ചെയർമാൻ രവി പാണ്ടെ തുടങ്ങിയവർ പങ്കെടുത്തു.
News
സർക്കാരിനെതിരെ ഇടയലേഖനവുമായ് താമരശ്ശേരി രൂപത
* ക്രൈസ്തവ സമുദായത്തെ തകർക്കാൻ ശ്രമം
*കർഷകരുടെ ആനുകൂല്യവും നിഷേധിക്കുന്നു
കോഴിക്കോട്: സർക്കാരിനെതിരെ രൂക്ഷ വിമർശനമുള്ള ഇടയ ലേഖനവുമായി താമരശ്ശേരി രൂപത. ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നതായി ഇടയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
ക്രൈസ്തവ സമുദായത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ലേഖനത്തിലുള്ളത്.
താമരശ്ശേരി ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയേലാണ് ഇടയലേഖനം പുറത്തിറക്കിയത്.
സമുദായം അനുഭവിക്കുന്ന പ്രതിസന്ധികൾ ഇതെല്ലാമാണെന്ന് പറഞ്ഞുകൊണ്ടാണ് പത്തോളം കാര്യങ്ങൾ ഇടയലേഖനത്തിൽ പരാമർശിക്കുന്നത്. 2023-ൽ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാനായി സർക്കാർ നിയോഗിച്ച ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിൻ്റെ ഉള്ളടക്കം പരസ്യമാക്കാത്തത്തിൽ പ്രത്യേക താല്പര്യമുണ്ടെന്നും വിമർശനമുണ്ട്.
ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ സമുദായത്തോട് അനീതിയുണ്ടെന്നും കിട്ടേണ്ടവർക്ക് ഇത് കൃത്യമായി കിട്ടുന്നില്ലെന്നും ഇടയലേഖനത്തിൽ പറയുന്നു. വന്യജീവി ആക്രമണങ്ങളെ സർക്കാർ ശാസ്ത്രീയമായി പരിഹരിക്കുന്നില്ലെന്നും കർഷകരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായും താമരശ്ശേരി രൂപത വിമർശിക്കുന്നു.
എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താൻ തീരുമാനിച്ചതായി ലേഖനത്തില്‍ വ്യക്തമാക്കുന്നു.
News
സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും. ആരായാലും യു ഡി എഫിനെ വിജയിപ്പിക്കാൻ ഒരുങ്ങുക – ആര്യാടൻ ഷൗക്കത്ത്

റിയാദ് : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥി ആരായാലും യു ഡി എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സജീവ ഇടപെടൽ ഉണ്ടാകണമെന്നും ഒഐസിസി പ്രവർത്തകരോട് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്.
ഹൃസ്വ സന്ദർശനാർഥം സൗദിയിലെത്തിയ ആര്യാടൻ ഷൗത്തിന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
നാട് രാസലഹരിയുടെ പിടിയിലാണ്, തടയാൻ സർക്കാരിന് കഴിയുന്നില്ല. ഒരു കാലത്ത് ഇന്ത്യ രാജ്യത്ത് ഏറ്റവും കുറവ് ലഹരി ഉപയോഗിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം, എന്നാൽ ഇന്ന് മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസുകൾ ഏറ്റവും കൂടുതൽ റെജിസ്റ്റർ ചെയ്യുന്നതും ഉപഭോഗം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി.
കുടിക്കാൻ വെള്ളമില്ലാത്ത സമയത്ത് ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭ ജലം ഉപയോഗിക്കേണ്ടി വരുന്നതിന്റെ പേരിൽ ഒരു ബഹുരാഷ്ട്ര കമ്പനിയെ ആട്ടിയോടിച്ച പാലക്കാട്, മദ്യ നിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതും, അത് ഭരണനേട്ടമായി പറയുന്ന സർക്കാരിന് കാഴ്ചപ്പാടില്ലെന്നും രാസ ലഹരി പോലെ സർക്കാർ അഴിമതിയുടെ അടിമകളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ അധ്യക്ഷനായ ചടങ്ങ് കെപിസിസി ജന:സെക്രട്ടറി പി എ സലിം ഉദ്‌ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര ആശംസകൾ നേർന്നു.
ഗ്ലോബൽ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം,അബ്ദുള്ള വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, വഹീദ് വാഴക്കാട് , ബഷീർ കോട്ടക്കൽ,അൻസാർ വാഴക്കാട്, ഉണികൃഷ്ണൻ, പ്രഭാകരൻ, ഭാസ്കരൻ, സൈനുദ്ധീൻ, ശിഹാബ് അരിപ്പൻ, മുത്തു പാണ്ടിക്കാട്,ബൈജു പാണ്ടികശാല, നജീബ് ആക്കോട്, ഫൈസൽ,ഷറഫ് ചിറ്റൻ, ഷൗക്കത്ത് ഷിഫാ ,ഷാജഹാൻ,ഷമീർ മാളിയേക്കൽ, ബനൂജ് പൂക്കോട്ടുംപാടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഒഐസിസി മലപ്പുറം ജില്ല സംഘടന ചുമതലയുള്ള ജന: സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ സാദിഖ് വടപുറം നന്ദിയും പറഞ്ഞു.
News
തബൂക്ക് ഒഐസിസി ഇഫ്താർ സംഗമം

തബൂക് : തബൂക്ക് ഒഐസിസി അൽ അമ്രി റിസോർട്ടിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സംഗമം അക്ഷരാർത്ഥത്തിൽ മലയളി സമൂഹത്തിന്റെ സ്നേഹ സംഗമം ആയി മാറി.
തബൂക് ഒഐസിസി പ്രസിഡണ്ട് സുലൈമാൻ കൊടുങ്ങല്ലൂർ അധ്യക്ഷനായ ചടങ്ങിൽ അൽ അമ്രി ഗ്രൂപ്പ് ചെയർമാൻ സജീവ് അരീക്കര ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. തബൂക് ജാലിയാത്ത് മലയാളം വിഭാഗം ദാഈ ഫൈസൽ മദീനീ മൗലവി റമദാൻ സന്ദേശം നൽകി.
ജസ്റ്റിൻ ഐസക്, ഷജീർ വാഴപ്പണയിൽ, ഹാഷിം ക്ലാപ്പന, സജി സാമുവൽ, മുസ്തഫ പട്ടാമ്പി, മായിൻ തിരുവനന്തപുരം, സുബൈർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഒഐസിസി ജിദ്ദ റീജിണൽ സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി സ്വാഗതവും, നൗഷാദ് കപ്പൽ നന്ദിയും രേഖപ്പെടുത്തി.
ഷിജു തൃശ്ശൂർ, ഷിജു തിരുവനന്തപുരം,മമ്മൂട്ടി വാണിയമ്പലം,അജി മുട്ടട,നജീബ് നിലമ്പൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്ക്കാര് കേരളത്തില് മാത്രം; ചവറ ജയകുമാര് -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login