Connect with us
48 birthday
top banner (1)

Kerala

വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവം; പരാതി നല്‍കി കെ എസ് യു

Avatar

Published

on

തിരുവനന്തപുരം: വയനാട് പൂക്കോട് ഗവണ്‍മെന്റ് വെറ്റിനറി കോളേജ് രണ്ടാം വര്‍ഷ ബി.വി.എസ്.സി ആന്റ് എ.എച്ച് വിദ്യാര്‍ത്ഥി നെടുമങ്ങാട് വിനോദ് നഗര്‍ സ്വദേശി സിദ്ദാര്‍ത്ഥന്‍ (20) ഹോസ്റ്റലിലെ ശുചി മുറിയില്‍ തൂങ്ങി മരിക്കാനിടയായ സംഭവതികച്ചും ദൗര്‍ഭ്യാഗകരമാണെന്നും വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കെ .എസ് .യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വയനാട് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.ഫെബ്രുവരി 15ന് ട്രെയിനില്‍ വീട്ടിലേക്ക് തിരിച്ച വിദ്യാര്‍ത്ഥി എറണാകുളത്ത് ഇറങ്ങി രാത്രി തിരികെ കോളേജിലേക്ക് മടങ്ങിയത് വിഷയത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. റാഗിംഗ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ദാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. ആത്മഹത്യ നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കുറ്റാരോപിതരായ സീനിയര്‍ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന ഡീന്‍ ഉള്‍പ്പടെയുള്ള കോളേജ് അധികാരികളുടെ മൗനവും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും അലോഷ്യസ് സേവ്യര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ കുടുംബം എഡിജിപി എം.ആര്‍ അജിത് കുമാറിന് പരാതി നല്‍കിയിട്ടുണ്ട്.വിഷയത്തില്‍ ആവശ്യമായ അടിയന്തര ഇടപെടല്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട് ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ രാജ്യത്ത് മറ്റൊരിടത്തുമില്ലെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കരണം ഈ വര്‍ഷവും ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യമാണ് സംസ്ഥാന ബജറ്റില്‍ നിന്നും വെളിപ്പെടുന്നത്. ശമ്പളക്കമ്മീഷനെ നിയമിക്കാനോ ശമ്പള പരിഷ്ക്കരണത്തിന് തുക മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. ബഡ്ജറ്റ് ജീവനക്കാരെ വഞ്ചിച്ചു. 65000 കോടി രൂപ കഴിഞ്ഞ വര്‍ഷം കൊള്ളയടിച്ചു. ഈ വര്‍ഷവും വന്‍തോതില്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും വേതനത്തിന്‍റെ സിംഹഭാഗവും ചോര്‍ത്തിക്കൊണ്ടു പോകുകയെന്ന ഗൂഢ ലക്ഷ്യമാണ് ഈ ബജറ്റിലൂടെ പുറത്തു വരുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി രണ്ടുവട്ടം അധികാരത്തില്‍ വന്നവര്‍ അത് പിന്‍വലിച്ചില്ല എന്ന് മാത്രമല്ല കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. പങ്കാളിത്ത പെന്‍ഷന്‍ തുടരുമെന്ന ഉറപ്പു നല്‍കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും 5700 കോടി വായ്പയും എടുത്തു. കഴിഞ്ഞ ബജറ്റില്‍ ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പു നല്‍കി. ആയത് നടപ്പിലാക്കിയില്ല എന്നു മാത്രമല്ല ഈ ബജറ്റില്‍ വീണ്ടും അത് തന്നെ ആവര്‍ത്തിക്കുകയാണ്. ഇത്തരം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിചിത്രമായ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജീവനക്കാരേയും അദ്ധ്യാപകരേയും വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
inner ad

കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ തിരികെ നല്‍കുന്നതിനോ വരുന്ന സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കായി ഒന്നും നീക്കിവയ്ക്കാതേയും ധനമന്ത്രി ഉരുണ്ടു കളിക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക ഏഴ് ഗഡുവായിട്ടും അത് നല്‍കാനുള്ള തുക ബജറ്റില്‍ വകവരുത്തിയിട്ടില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഡി.എ നല്‍കുമെന്ന വാഗ്ദാനം മുന്‍കാലങ്ങളിലെപ്പോലെ പാഴ് വാക്കായി മാറാനാണ് സാധ്യത. കുടിശ്ശിക ഡി.എയില്‍ രണ്ടു ഗഡു പി.എഫില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം വെറും പ്രഹസനമാണ്. ഇതേവരെ ലയിപ്പിച്ചുവെന്ന് പറയുന്ന ഡി.എ ക്രഡിറ്റ് ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ജീവനക്കാരുടെ 65000 കോടി രൂപയുടെ ആനുകൂല്യം നല്‍കാന്‍ ആനുകൂല്യം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Kerala

സംസ്ഥാന ബജറ്റ് സർക്കാർ ജീവനക്കാരോടുള്ള വെല്ലുവിളി; അഡ്വ. ജി. സുബോധനന്‍

Published

on

തിരുവനന്തപുരം, ധനമന്ത്രി നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച ബജറ്റ് നിരാശാജനകവും ജീവനക്കാരോടുള്ള വെല്ലുവിളിയുമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജി. സുബോധനന്‍ പറഞ്ഞു. സംസ്ഥാന ബജറ്റിനെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാരുടെ 65,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിട്ട് ഈ വര്‍ഷം രണ്ട് ഗഡു ശമ്പള കുടിശ്ശിക അനുവദിക്കുമെന്ന പൊള്ളയായ വാഗ്ദാനം ജീവനക്കാര്‍ തള്ളിക്കളയും.
യാഥാര്‍ത്ഥ്യ ബോധത്തോടെ ജീവനക്കാരുടെ ആനുകൂല്യങ്ങളെ സമീപിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിന് നഷ്ടപ്പെട്ടു.

അഞ്ചുവര്‍ഷതത്വം പാലിച്ചു കൊണ്ട് 12-ാം ശമ്പള പരിഷ്ക്കരണത്തിന് ഒരു കമ്മീഷനെ വയ്ക്കാനുള്ള പ്രഖ്യാപനം പോലും ബജറ്റില്‍ ഉണ്ടായില്ല.
2019 ജൂലൈയില്‍ ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണത്തിന്‍റെ അരിയര്‍ തുക എവിടെ എന്ന ചോദ്യമാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്.
അതാത് വര്‍ഷം ലഭിക്കേണ്ട ലീവ് സറണ്ടറിനെ കുറിച്ചും മൗനം പാലിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ നിര്‍ത്തലാക്കിയ സി.സി.എ പുന:സ്ഥാപിക്കാനോ സിവില്‍ സര്‍വ്വീസിനെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റായിട്ടും ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ തുക വകയിരുത്തുകയോ ചെയ്തിട്ടില്ല. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് ആയതിനാല്‍ വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായിരിക്കും ഉണ്ടാവുക. അതുകൊണ്ടു തന്നെ ജീവനക്കാര്‍ക്ക് കിട്ടാനുള്ള ശമ്പള പരിഷ്ക്കരണവും ലീവ് സറണ്ടറുമെല്ലാം അടുത്ത സര്‍ക്കാരിന്‍റെ തലയില്‍ കെട്ടി വച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്.
ജീവനക്കാരെ വഞ്ചിച്ച കറുത്ത ബജറ്റിനെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജെ. തോമസ് ഹെര്‍ബിറ്റ്, ആര്‍.എസ്. പ്രശാന്ത് കുമാര്‍, വി.എസ്. രാഗേഷ്, ജോര്‍ജ്ജ് ആന്‍റണി, പി.ജി. പ്രദീപ്, ജി. ഹരികുമാർ എസ് .വി .ബിജു നിതീഷ്കാന്ത്, ശിബി. എസ്.എസ്, ലിജു എബ്രഹാം എന്നിവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading

Ernakulam

നെ​ടു​മ്പാ​ശേ​രിയിൽ മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ് മൂ​ന്നു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

Published

on

എറണാകുളം: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ന്‍ റി​ദാ​ന്‍ ജാ​ജു​വാ​ണ് മ​രി​ച്ച​ത്.ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​ന് സ​മീ​പം ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​യ്പു​രി​ൽ നി​ന്നു രാ​വി​ലെ 11.30നു ​ലാ​ൻ‌​ഡ് ചെ​യ്ത വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ എ​ത്തി​യ​ത്. പി​ന്നീ​ട് സ​ഹോ​ദ​ര​നൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ റി​ദാ​ൻ ക​ഫ്റ്റീ​രി​യ​യ്ക്കു സ​മീ​പ​മു​ള്ള തു​റ​ന്ന മാ​ലി​ന്യ​ക്കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading

Featured