Connect with us
48 birthday
top banner (1)

News

ദളിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

Avatar

Published

on

പൂച്ചാക്കല്‍ (ആലപ്പുഴ): പൂച്ചാക്കലില്‍ നടുറോഡില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഷൈജു, സഹോദരന്‍ രണ്ടാം പ്രതി ശൈലേഷ് എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പരസ്യമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചിരുന്നു.

തൈക്കാട്ടുശേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അഞ്ചുപുരക്കല്‍ നിലാവ് എന്ന 19കാരിക്കാണ് ക്രൂരമര്‍ദനമേറ്റത്. ഒന്നാംപ്രതിയും അയല്‍വാസിയുമായ ഷൈജുവിന്റെ മകനും പരാതിക്കാരിയായ നിലാവിന്റെ സഹോദരന്മാരും കളിക്കുന്നതിനിടയിലുണ്ടായ കശപിശയാണ് ആദ്യം മര്‍ദനത്തില്‍ കലാശിച്ചത്. ഇതില്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തില്‍ പ്രതികള്‍ നിലാവിനെ റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Advertisement
inner ad

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തെക്കുറിച്ച് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. പൂച്ചാക്കലില്‍ പട്ടാപകല്‍ ദലിത് യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

എൻ വി പ്രദീപ്കുമാർ സംസ്കാരസാഹിതി വർക്കിംഗ് ചെയർമാൻ

Published

on


തിരുവനന്തപുരം: കോൺഗ്രസിൻ്റെ സാംസ്കാരിക സംഘടനയായ കെപിസിസി സംസ്കാരസാഹിതിയുടെ സംസ്ഥാന വർക്കിംഗ് ചെയർമാനായി എൻ .വി. പ്രദീപ്കുമാറിനെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ നിയമിച്ചതായി സംസ്ഥാന ചെയർമാൻ സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. സംസ്കാരസാഹിതിയുടെ സംസ്ഥാന ചെയർമാനായി സി ആർ മഹേഷ് എംഎൽഎയും ജനറൽ കൺവീനറായി ആലപ്പി അഷ്റഫും സ്ഥാനം ഏറ്റെടുത്തു കൊണ്ട് കെ പി സി സി യിൽ നടന്ന സംസ്ഥാന കമ്മിറ്റിയിലായിരുന്നു എൻ വി പ്രദീപ്കുമാറിന്റെ നിയമനം പ്രഖ്യാപിക്കപ്പെട്ടത്.

കെപിസിസി നിർവാഹ സമിതി അംഗമായും സംസ്കാര സാഹിതി സംസ്ഥാന ജനറൽ കൺവീനറായും പ്രവർത്തിച്ച വരികയായിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു മുൻ ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു മാത്യു കുഴൽനാടൻ എംഎൽഎ, പാലോട് രവി, ഡോ.എം ആർ തമ്പാൻ, കാട്ടൂർ നാരായണൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

Advertisement
inner ad
Continue Reading

News

പണിമുടക്ക് നോട്ടീസ് നൽകി

Published

on

ജനുവരി 22 ന് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. പണിമുടക്ക് വിശദീകരണ യോഗം കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി.എസ്. രാഘേഷ് ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നെയ്യാറ്റിൻകര താലൂക്ക് ചെയർമാൻ എസ്. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ വി.സി. ഷൈജി ഷൈൻ, ഷമ്മി എസ്. രാജ്, എസ്. എസ്. സജി, എസ്.വി. ബിജു, എസ്. ബിജു, എസ്.ആർ. ബിജുകുമാർ, സുരേഷ് കുമാർ, അജയാക്ഷൻ പി.എസ്, അജിത് കുമാർ , ആറാലുംമൂട് ശബരിനാഥ് എന്നിവർ പങ്കെടുത്തു

Continue Reading

Kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്

Published

on

നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക്‌ വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.

Continue Reading

Featured