കുട്ടികള്‍ മരിച്ച സംഭവം; യുപി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

ഡല്‍ഹി: ആശുപത്രികളിലെ അവസ്ഥ നോക്കൂ, ഇതാണോ നമ്ബര്‍ വണ്‍ ചികിത്സാ സൗകര്യം? യുപിയില്‍ പകര്‍ച്ചപ്പനി വ്യാപിച്ച ഫിറോസാബാദടക്കമുള്ള ജില്ലകളില്‍ ഇഷ്ടികത്തറയിലാണ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതെന്ന വാര്‍ത്ത ട്വിറ്ററില്‍ പങ്ക് വച്ച്‌ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു.

പനി ബാധിതരായ കുട്ടികളടക്കമുള്ള നിരവധി പേര്‍ മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിലാണ് യുപി സര്‍ക്കാറിനെ പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ്, മഥുര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികളടക്കം നൂറുപേര്‍ മരണപ്പെട്ട വാര്‍ത്ത വേദനാജനകമാണ്. ആരോഗ്യ രംഗം ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിത നടപടികള്‍ എടുത്തില്ലെന്നും പ്രിയങ്ക വ്യക്തമാക്കി .

Related posts

Leave a Comment