നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവം ; വൈദികൻ അറസ്റ്റിൽ

കൊച്ചി: നാലുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗിസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മരട് സെൻറ്​ മേരീസ് മഗ്ദലിൻ പള്ളി സഹ വികാരിയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി. രാജീവിൻറെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

Related posts

Leave a Comment