ഇൻകാസ് യു.എ.ഇ കമ്മിറ്റിക്ക് അകാഫിന്റെ ആദരം.

ഇൻക്കാസ് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ലോക് ഡൗൺ കാലഘട്ടത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അക്കാഫ് നൽകിയ അവാർഡ് ദുബായിൽ നടന്ന ചടങ്ങിൽ ദുബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും ഇൻകാസ് യു.എ.ഇ ആക്ടിംഗ് പ്രസിഡണ്ട് ടി.എ.രവീന്ദ്രൻ, ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ ഏറ്റുവാങ്ങി.

ഇൻകാസ് യു.എ.ഇ സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ട് സ്റ്റേറ്റ് കമ്മിറ്റിളും, 14 ജില്ലാ കമ്മിറ്റികളും നിസ്വാർത്ഥമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് പ്രവാസ മേഖലയിൽ നേതൃത്വം നൽകിയത്.

2020 മാർച്ചിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുകയും, ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ, യു.എ.യിൽ ഉടന്നീളം, കൊവിഡ് രോഗികൾക്ക് പാകം ചെയ്ത ആഹാരം, ഭക്ഷണ കിറ്റുകൾ, ആംബുലൻസ് സഹായം, ചികിത്സാ സഹായം, നാട്ടിൽ നിന്നും തദ്ദേശീയമായും മരുന്നുകൾ എത്തിച്ച് നൽകാനും, ക്വാററ്റൈൻ സഹായം ഏർപ്പെടുത്താനും, സൗജന്യ വിമാന ടിക്കറ്റുകൾ, ചാർട്ടേഡ് വിമാനങ്ങൾ എന്നിവക്ക് നേതൃത്വം നൽകിയതിനും ഇൻകാസ് കമ്മിറ്റികളുടെ കഠിന പരിശ്രമങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് അക്കാഫിന്റെ ആദരം ഏറ്റുവാങ്ങിയത് എന്ന്, ഇൻകാസ് ആക്ടിംഗ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ പറഞ്ഞു.

കൊവിഡ് വാക്സിൻ പരീക്ഷണത്തിന് സ്വയം തയ്യാറായ ആദ്യത്തെ വ്യക്തി എന്ന നിലയിൽ ഇൻകാസ് ദുബൈ ഖജാൻജി സി.പി. ജലീൽനേയും അക്കാഫ് പ്രത്യേകം ആദരിച്ചു. വാക്സിൻ പരീക്ഷണങ്ങൾക്ക് ഏറെ ആശങ്കകൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇൻകാസ് പ്രവർത്തകർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഈ ഒരു ദൗത്യം ഏറ്റെടുക്കുന്നത്.

യു.എ.ഇൽ കൊവിഡ് ഏറെക്കുറെ നിയന്ത്രണ വിധേയമായെങ്കിലും നിലവിൽ ഇൻകാസ് ഷാർജ കലാവിഭാഗം കൺവീനർ എ.വി. മധുവിന്റേയും, സി.പി ജലീലിന്റേയും പ്രവർത്തനങ്ങൾ തുടരുകയാണ്. കൊവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി സഹികരിച്ചുക്കൊണ്ടാണ് ഇരു ഇൻകാസ് പ്രവർത്തകരും സജീവമായിട്ടുള്ളത്. ഇരുവരുടേയും പ്രവർത്തനങ്ങൾ ഇൻകാസിന്റെ സംഭാവനകളാണെന്നും, അവാർഡ് യു.എ.ഇ യിലെ മുഴുവൻ ഇൻക്കാസ് പ്രവർത്തകർക്കും സമർപ്പിക്കുന്നതായി ഇൻകാസ് ഭാരവാഹികൾ പറഞ്ഞു

Related posts

Leave a Comment