ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജാ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സ്ഥാനോഹരണത്തിന്റെ 50ാം വാർഷിക ആഘോഷത്തിൽ പങ്കാളികളാകുന്നതിനും, അദ്ദേഹത്തിന്റെ ഭരണനേട്ടത്തിൽ നന്ദി പ്രകാശിപ്പിക്കുന്നതിനുമായി ഷാർജ ഫ്ലാഗ് ഐലന്റിൽ 50 വെള്ളരിപ്രാവുകളെ ആകാശത്തിലേക്ക് പറത്തിവിട്ട് ഇൻകാസ് യു.എ.ഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്. മഹാദേവൻ വാഴശ്ശേരിയിൽ, ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ്. വൈ.എ. റഹീം ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസി. ടി.എ. രവീന്ദ്രൻ, ജേക്കബ് പത്തനാപുരം, സെന്ററൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.എം. അബ്ദുൽ മനാഫ്, ചന്ദ്രപ്രകാശ് ഇടമന, അബ്ദുൽ മജീദ്, ഗ്ലോബൽ കോർഡിനേറ്റർമാരായ ഇ പി ജോൺസൺ, അഡ്വ.ആഷിക് തൈക്കണ്ടി, ഇൻകാസ് അജ്മാൻ പ്രസിഡന്റ് നസീർ മുറ്റിച്ചൂൽ , UAQ പ്രസിഡന്റ് സഞ്ജു പിള്ള ഇൻകാസ് നേതാക്കളായ നാരായണൻ നായർ, മാത്യു ജോൺ, ഇ.വൈ. സുധീർ, ബി.എ. നാസർ എന്നിവർ പങ്കെടുത്തു.