ഇൻകാസ് അൽഐൻ സംസ്ഥാന കമ്മറ്റിയുടെ സ്‌നേഹോത്സവം സീസൺ ടു കുമാരി രമ്യ ഹരിദാസ് എം.പി. ഉത്ഘാടനം ചെയ്യും

ഇൻകാസ് അൽഐൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സ്‌നേഹോത്സവം സീസൺ ടു വെള്ളിയാഴ്ച്ച യു.എ.ഇ സമയം വൈകീട്ട് 6 മണിക്ക് ആലത്തൂർ എം പി കുമാരി രമ്യ ഹരിദാസ് ഉത്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ഫൈസൽ തഹാനി, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ എന്നിവർ അറിയിച്ചു. 
കൂടാതെ 75ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുമ്പന്ധിച്ച് വിവിധ കലാപരിപാകളാണ് ഓൺലൈനിൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എറണാംകുളം എം.പി. ഹൈബി ഈഡൻ പ്രകാശനം ചെയ്ത വിഡിയോ കോൺടെസ്റ്റിന്റെ വിജയികളെ ഈ ചടങ്ങിൽ പ്രഖ്യാപിക്കുന്നതോടൊപ്പം വിവിധ മേഖലയിൽ വിജയം കൈവരിച്ച കുട്ടികളെയും ആദരിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ മഹേഷ്, ഷമ്മാസ്, റെജി, പ്രദീപ്, ജേക്കബ്, ജലീൽ, സാദിഖ് എന്നിവർ വാർത്താകുറുപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 052 3665471.

Related posts

Leave a Comment