ഗോൾഡൻ ഹീറോ അവാർഡ് ജേതാക്കളെ ഇൻകാസ് ഷാർജ സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു

ഷാർജ: കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇയിലെ പ്രമുഖ റേഡിയോ സ്റ്റേഷൻ സംഘടിപ്പിച്ച ആലുക്കാസ് ഗോൾഡൺ ഹീറൊ അവാർഡ് ജേതാക്കളായ  ഇൻകാസ് ദുബായ് ജില്ലാ ഖജാൻജി സി.പി. ജലീൽ, ഇൻകാസ് ഷാർജ കലാവിഭാഗം കൺവീനർ എ.വി. മധു എന്നിവരെ ഷാർജ ജൻകാസ് സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അവാർഡ് നൽകിയും, കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പൊന്നാടയും അണിയിച്ചു. 
2020 മാർച്ച് മുതൽ ജോലി സമയത്തിന് ശേഷം നിരന്തരമായി കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഇരു ഇൻകാസ് നേതാക്കൾക്കും, ഏറ്റവും കൂടുതൽ “മണിക്കൂറുകൾ” കൊവിഡ് സേവനത്തിന് വിനിയോഗിച്ചു എന്ന റോകർഡുകൾക്ക് ഉടമകളാണ്. 
കൊവിഡ് വാക്സിൻ കുത്തിവെപ്പ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ സ്വീകരിക്കാൻ യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സ്വയം തയ്യാറായ സി.പി. ജലീൽ ഇതിനാലകം യു.എ.ഇ സർക്കാരിന്റേയും സമൂഹിക സംഘടനകളുടേയും ആദരണീയനായ വ്യക്തിത്വത്തിന് ഉടമയാണ്. എ.വി. മധുവാകട്ടെ കൊവിഡ് സേവന രംഗത്ത് ഇപ്പോഴും വിശ്രമം ഇല്ലാതെ പ്രവർത്തനരംഗത്ത് സജീവമാണ്. ഷാർജ സ്റ്റേറ്റ് കമ്മിറ്റിയുടെ കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങൾ ചിത്രീകരിച്ച് 74 വീഡിയോകൾ ഉള്ള ആൽബം തയ്യാറാക്കിയ ബഹുമതിയും എ.വി. മധുവിനുണ്ട്. 
വേനൽ കാലത്തെ കഠിനമായ ചൂടിലും ദിവസവും ജോലി സമയത്തിന് ശേഷം നിരന്തരമായി കൊവിഡ് സേവനത്ത് രംഗത്ത് നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഇരുവരേയും ഇൻകാസ് നേതാക്കൾ സ്വീകരണ യോഗത്തിൽ അഭിനന്ദിക്കുകയുണ്ടായി. ഇൻകാസ് ഷാർജ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച യോഗം ഇൻകാസ് ഷാർജ സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷതവഹിച്ചു, ഇൻകാസ് യു.എ.ഇ കേന്ദ്രകമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനവും, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യ പ്രഭാഷണവും നടത്തി. ഇൻകാസ് നേതാക്കളായ മജീദ് എറണാകുളം, സാം വർഗ്ഗീസ്, നൗഷാദ് കോഴിക്കോഡ്, ഡോ. രാജൻ വർഗ്ഗീസ്, മുസ്തഫ കുറ്റിക്കോൽ, അഖിൽ ദാസ് ഗുരുവായൂർ, ഷാന്റി തോമസ്, ഷാബു തോമസ്, എം.എസ്.കെ.  എന്നിവർ ആശംസാപ്രസംഗം നടത്തി. സലാം കളനാട് സ്വാഗതവും നവാസ് തേക്കട നന്ദിയും രേഖപ്പെടുത്തി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഷാർജയിൽ സംഘടിപ്പിച്ച യോഗത്തിൽ എറണാകുളം ഇൻക്കാസ് ജില്ല പ്രസിഡണ്ട് ഡോ. രാജൻ വർഗ്ഗീസിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് മധുരവിദരണവും നടത്തി.

Related posts

Leave a Comment