ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി  ദോഹയിലെ ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ വച്ച് നടത്തിയ രക്തദാന ക്യാമ്പ് ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
 ക്യാമ്പിൽ, സ്ത്രീകളടക്കം ഇരുനൂറോളം പേർ രക്തം നല്കാൻ എത്തിയിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം, ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ മൂന്നാമത് രക്തദാന ക്യാമ്പാണ് വെള്ളിയാഴ്ച നടന്നത്.
ജില്ലാ പ്രസിഡന്റ് വി.എസ്. അബ്ദുൾ റഹ്മാൻ, ജന.സെക്രട്ടറി ഷെമീർ പുന്നൂരാൻ, ട്രഷറർ പി.ആർ. ദിജേഷ്, ഭാരവാഹികളായ ടി.പി. റഷീദ്, എം.പി. മാത്യു, ബിനീഷ് കെ.എ, കെ.ബി. ഷിഹാബ്, ഷാഹിൻ മജീദ്, ഷിജു കുര്യാക്കോസ്, ഷംസുദ്ദീൻ ഇസ്മയിൽ, പരീതു പിള്ള, ജയ്സൻ മണവാളൻ, ബിനു പീറ്റർ, ജോയി പോൾ, ജസ്റ്റിൻ ജോൺ, ഷനീർ ഷംസു, എൽദോ എബ്രഹാം, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ഷിമ്മി വർഗീസ് , റിഷാദ് മൊയ്തീൻ, എം.എം. മൂസ്സ, ആന്റു തോമസ്സ്, സക്കിർ മൈന, അൻഷാദ് ആലുവ, എൽദോ. സി.ജോയി, ഷിജോ തങ്കച്ചൻ, മനോജ് പി.ടി, സിറിൾ ജോസ്, കെ.എസ്. രാഹുൽ, ഫഹദ് അബ്ദുൾ റഹ്മാൻ, വിനോദ് സേവ്യർ തുടങ്ങിയവർ രക്തദാന ക്യാമ്പിന്റെ  മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു
ഇന്ത്യൻ സ്വാതന്ത്യലബ്ധിയുടെ 75-ാം വാർഷികം പ്രമാണിച്ച്, ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന “ആസാദി കാ അമൃത് മഹോത്സവ്” എന്ന പരിപാടിയോട് സഹകരിച്ചു കൊണ്ടാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗ്ഗലു, മാനേജിംഗ് കമ്മിറ്റി അംഗം അനീഷ് ജോർജ്ജ് മാത്യു, ഐ.സി.ബി. എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, വൈസ് പ്രസിഡന്റ് വിനോദ് വി. നായർ, ഐ.സ്.സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ  ജോൺ ദേസ, കെ.വി. ബോബൻ, ഐ.സി.സി മുൻ പ്രസിഡന്റ് ഏ.പി. മണികണ്ഠൻ, മുൻ ജന.സെക്രട്ടറി ജൂട്ടസ്സ് പോൾ, ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല, ഓ.ഐ.സി.സി ഗ്ലോബൽ ഭാരവാഹികളായ ജോപ്പച്ചൻ തെക്കെക്കൂററ്, കെ.കെ. ഉസ്മാൻ, സിദ്ധീഖ് പുറായിൽ, ജോൺ ഗിൽബർട്ട്, ഇൻകാസ് വൈസ് പ്രസിഡന്റ് ഡേവിസ് ഇടശ്ശേരി, വിവിധ സംഘടനാ ഭാരവാഹികളായ അബ്ദുൾ റൗഫ് കൊണ്ടോട്ടി, ഇ.പി.അബ്ദുൾ റഹ്മാൻ, ഷാനവാസ് ബാവ, കെ.ആർ ജയരാജ്, അഡ്വ. കെ.എം. മിജാസ്, കൂടാതെ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ് പ്രവർത്തകരും പങ്കെടുത്തു.

Related posts

Leave a Comment