ഇൻകാസ് – ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ദോഹ : ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിഏഴാം രക്തസാക്ഷിത്വവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ സി സി മുംബൈ ഹാള്ളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സമീർ ഏറാമല യോഗം ഉൽഘാടനം ചെയ്തു. കെ എസ് യു മുൻ ഉപാധ്യക്ഷൻ ഡോ. നയീം മുല്ലുങ്ങൽ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ദിരാജി എടുത്ത ധീര തീരുമാനങ്ങളാണ് ഭാരതത്തെ മികച്ച സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതെന്ന് അനുസ്മരണ പ്രഭാഷണത്തിൽ നയീം സൂചിപിച്ചു. ഏറ്റവും ശക്തയായ ലോക വനിതാ നേതാവായിരുന്നു ആയിരുന്നു ഇന്ദിരാഗാന്ധി എന്ന് അനുസ്മരിച്ചു കൊണ്ട് സംസാരിച്ച ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട് പറഞ്ഞു. ചടങ്ങിൽ ഭാരതത്തിന്റെ ഉരുക്ക് വനിതയെ സ്മരിച്ചു കൊണ്ട് ഗ്ലോബൽ കമ്മിറ്റി അംഗം അബു കാട്ടിൽ,  ഐ സി സി മാനേജ്മെന്റ് കമ്മിറ്റി അംഗം അനീഷ് ജോർജ്ജ്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, വൈസ് പ്രസിഡണ്ടുമാരായ അൻവർ സാദത്ത്, ഡേവിസ് ഇടശ്ശേരി,  സാമൂഹ്യ പ്രവർത്തകൻ റൗഫ് കൊണ്ടോട്ടി, ഇൻകാസ് നേതാക്കളായ ജോർജ്ജ് കുരുവിള, ബഷീർ തൂവാരിക്കൽ, ഷമീർ പുന്നൂരാൻ, മുബാറക്ക് അബ്ദുൾ അഹദ്, പിയാസ് മേച്ചേരി, അഭിഷേക് മാവിലായി, അനസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറർ സഞ്ജയ്‌ രവീന്ദ്രൻ നന്ദിയും രേഘപെടുത്തി.

Related posts

Leave a Comment