ഇൻകാസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി അകാലത്തിൽ  വിട്ടുപിരിഞ്ഞ റഹിം റയ്യാന്റെ രണ്ടാം ചരമവാർഷികത്വത്തിന്റെ  സ്മരണയിൽ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  2020ൽ കോവിഡ് സാന്ത്വന പ്രവർത്തനത്തിൽ മുഴകവേ അസുഖം ബാധിച്ച് കോവിഡിന് മുന്നിൽ കീഴടങ്ങുകയായിരുന്നു റഹീം റയ്യാൻ. എച്ച് എം സി, ഏഷ്യൻ മെഡിക്കൽ സെന്റെർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.
എച്ച് എം സി മാനേജ്മെന്റ് നിർദ്ദേശാനുസരണം ഒ പോസിറ്റീവ്, നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകൾ ഉൾപ്പെട്ട ദാതാക്കൾക്കായാണ് ക്യാമ്പ് നടന്നത്.ക്യാമ്പിന് കോർഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഷമീർ മട്ടന്നൂർ, ജനറൽ സെക്രട്ടറി സഞ്ജയ് രവീന്ദ്രൻ, ട്രഷറർ സുബൈർ ആറളം, അബ്ദുൾ റഷീദ്, നിഹാസ് കോടിയേരി, മുബാറക്ക് അബ്ദുൾ അഹദ്, അഭിഷേക് മാവിലായി, സഫീർ കരിയാട്, മുഹമ്മദ് എടയന്നൂർ, ജംനാസ് മാലൂർ, നിയാസ് ചിറ്റാലിക്കൽ, മാലി മെരുവമ്പായി, സുനിൽ പയ്യന്നൂർ, പ്രശോഭ് നമ്പ്യാർ, സന്തോഷ് ജോസഫ്, അനീസ് അലി, സിത്തിൻ, സുലൈമാൻ കടുംങ്ങോൺ, അജീർ, റിജീഷ് തോട്ടട, സനൽ മക്രേരി, ദർശൻ ലാൽ, അബ്ദുൾ സലാം, അസൈനാർ, ഷൻഫീർ, റാസിഖ്,  അനസ് ഖാലിദ്, മുഹമ്മദ് സാജിദ്, സഫ്നാസ്,  ജോസ്ബിൻ, നദീം എന്നിവർ നേതൃത്വം നല്കി.

Related posts

Leave a Comment