Connect with us
48 birthday
top banner (1)

Global

ഇൻകാസ് നേതാവ് ടിആർ സതീഷ് കുമാർ അന്തരിച്ചു

Avatar

Published

on

തൃശൂർ: യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ടി ആർ സതീഷ് കുമാർ (65) നാട്ടിൽ അന്തരിച്ചു. തൃശൂർ കോട്ടപ്പുറം രാഗമാലികാപുരം സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ 11 ന് തൃശൂർ പാറമേക്കാവ് ഗാന്ധിഘട്ടിൽ നടക്കും.

45 വർഷത്തിലേറെ യു എ ഇ പ്രവാസിയായിരുന്ന സതീഷ് കുമാർ ഫുജൈറയിലെ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. ചികിൽസക്കായി മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ശശികല. മക്കൾ: ശ്രുതി, കീർത്തി, ശ്വേത. മരുമക്കൾ: അജിത്, സിദ്ധാർഥ്, ആകാശ്. സതീഷ് കുമാറിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അനുശോചനം രേഖപ്പെടുത്തി.

Advertisement
inner ad

Kuwait

ട്രാസ്‌ക് തൃശ്ശൂർ മഹോത്സവം 2k24 വെള്ളിയാഴ്ച !

Published

on

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ 18 ആം വാർഷികാത്തൊടനുബന്ധിച്ചു മഹോത്സവം 2k24 ഡിസ. 13 നു വെള്ളിയാഴ്ച നടക്കും. അന്ന് വൈകീട്ടു 4:00 മണിക്ക് മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് വർണശബലമായ ഘോഷയാത്രയോടെ ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യഅഥിതിയായി ഇന്ത്യൻ അംബാസഡർ ബഹു: ഡോ. ആദർശ് സ്വൈക സംബന്ധിക്കും. നൃത്യദി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന വെൽക്കം ഡാൻസ്, കുവൈറ്റിലെ വാദ്യകലാകാരന്മാരുടെ കൂട്ടായ്മ കേളി വാദ്യകലാപീഠം അണിയി ഒരുക്കുന്ന ചെണ്ടമേളവും ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനത്തിൽ 2023/24 പ്രവർത്തനവർഷത്തിൽ 10, +2 വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ 11 കുട്ടികൾക്ക് മെറിറ്റ് അവാർഡ് നൽകും. +2 തലത്തിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 99.4% മാർക്ക് കരസ്‌ഥമാക്കിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വിദ്യാർത്ഥിനി ഹന്നാ റയൽ സകറിയ യെയുംപ്രസ്തുത വിഭാഗത്തിൽ ഈ വർഷം ആദ്യമായി ആദരിക്കും. വനിതാവേദി ജനറൽകൺവീനർ, അഡ്വൈസറി ബോർഡ് അംഗം, എക്സിക്യൂട്ടീവ് അംഗം എന്നിങ്ങനെ സംഘടനയുടെ വിവിധസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള, ഈ വർഷത്തെ ഗർഷോ അവാർഡ് ലഭിച്ച ശ്രീമതി ഷൈനിഫ്രാങ്കോയെ മഹോത്സവം വേദിയിൽ വെച്ച് ആദരിക്കുന്നതാണ്.

സാംസ്കാരിക സമ്മേളനത്തെ തുടർന്ന് പ്രശസ്ത സിനിമപിന്നണി ഗായകരായ അഞ്ചു ജോസഫ്, ലിബിൻ സക്കറിയ, വൈഷ്ണവ്, റയാനാ രാജ് കൂടാതെ ഡിജെ സാവിയോഎന്നിവർ ഒരുക്കുന്ന സംഗീത വിരുന്നു ഉണ്ടായിരിക്കുന്നതാണ്.മുൻ വർഷങ്ങളിൽ ചെയ്തു പോരുന്ന ഭവന നിർമാണ പദ്ധതി ഈ വർഷവും തുടരുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച് ഫഹാഹീൽ കാലിക്കറ്റ് ലൈവ് റെസ്റ്റാറ്റാന്റിൽ വിളിച്ച് ചെറുത്ത പ്രസ് മീറ്റിൽ പ്രസിഡന്റ് ബിജു കടവി, പ്രോഗ്രാം കൺവീനർ ജഗഡംബരൻ,സെക്രട്ടറി മുകേഷ് ഗോപാലൻ, മീഡിയ സെക്രട്ടറി വിഷ്ണു കരിങ്ങാട്ടിൽ,
വനിതാവേദി ജനറൽ കൺവീനർ ജെസ്‌നി ഷമീർ, ട്രെഷർ തൃതീഷ് കുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു. മറ്റു അസോസിയേഷൻ ഭാരവാഹികൾ ആയ സിജോ എം ഐ , സി ഡി ബിജു , ജിൽ ചിന്നൻ, ഷാന ഷിജു, സകീന അഷ്‌റഫ്‌ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement
inner ad
Continue Reading

Kuwait

ചരിത്രം രചിച്ച് കല (ആർട്ട്) “നിറം 2024” ചിത്രരചനാ മത്സരം !

Published

on

കുവൈറ്റ് സിറ്റി : തുടർച്ചയായ 20-ആം വർഷവും നിറങ്ങളുടെ വർണ്ണ വൈവിധ്യം കൊണ്ട് കല (ആർട്ട്) ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി എൽ കെ ജി മുതൽ 12 -ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 3000-ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 134-ആം ജന്മദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന് സ്കൂള് കുട്ടികള്ക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ് ക്യാൻവാസ് പെയിന്റിംഗും ഉണ്ടായിരുന്നു. നിരവധി രക്ഷിതാക്കളും മത്സരത്തിൽ പങ്കുചേർന്നു. സന്ദർശകരും രക്ഷിതാക്കളുമായ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ചെയർമാനും ബോർഡ് ഓഫ് ട്രൂസ്റ്റിയും ആയ ഷെയ്ഖ് അബ്ദുൾ റഹ്മാൻ പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ പ്രിൻസിപ്പാൾ ഗംഗാധർ ഷിർഷാദ്, ഗോ-സ്‌കോർ ലേർണിംഗ് പ്രധിനിധി അമൽ ഹരിദാസ് എന്നിവർ ആശംസ പറഞ്ഞു. കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ്, മുൻ പ്രസിഡന്റ് ജെയ്സൺ ജോസഫ്, പ്രോഗ്രാം ജനറൽ കൺവീനർ രാകേഷ് പി.ഡി എന്നിവർ സംസാരിച്ചു.നിരവധി സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരുന്നു.

ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. ആർട്ടിസ്റ്റുമാരായ ശശി കൃഷ്ണൻ, ഹരി ചെങ്ങന്നൂർ, സുനിൽ കുളനട, മുകുന്ദൻ പഴനിമല എന്നിവർ മത്സരം നിയന്ത്രിച്ചു. റിസൾട്ട് ഡിസംബർ 30-ആം തിയ്യതി ദ്രിശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ 75 പേർക്ക് മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. 2025 ജനുവരി 10-ആം തിയ്യതി ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് സമ്മാനദാനം നിർവഹിക്കും.

Continue Reading

Kuwait

ഉത്സവപ്രതീതിയിൽ കെ.ഡി എൻ.എ പിക്‌നിക് ആഘോഷമായി.

Published

on

കുവൈറ്റ് സിറ്റി : ഉത്സവപ്രതീതിയിൽ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ – കെ.ഡി എൻ.എ പിക്‌നിക് ആഘോഷമായി. മെമ്പർമാരുടെ വൻ പങ്കാളിത്തം കൊണ്ട് പിക്‌നിക് ഉത്സവപ്രതീതിയായി. കബദ് ഫാം ഹൌസ്സിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ തിങ്ങി നിറഞ്ഞ നൂറുകണക്കിന് പേര് ചേർന്ന് വിനോദോല്ലാസങ്ങൾ കൊണ്ട് അവിസ്മരണീയമാക്കി. അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഷിജിത് ചിറക്കൽ ന്റെ അധ്യക്ഷതയ്യിൽ പ്രോഗ്രാം ജോയിന്റ് കൺവീനർ ഷമീർ പി.എസ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത, ട്രഷറർ മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത് എന്നിവർ സംസാരിച്ചു. അൽ മുല്ല എക്സ്ചേഞ്ച്, ഫീനിക്സ്, മലബാർ ഗോൾഡ്, കാലിക്കറ്റ് ഷെഫ് എന്നീ സ്പോണ്സര്മാരുടെ പ്രധിനിധികളും സന്നിഹിതരായിരുന്നു. ജോയിന്റ് കൺവീനർ ഷെബിൻ പട്ടേരി നന്ദി അറിയിച്ചു.

കെ.ഡി.എൻ.എ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിനോദ മത്സരങ്ങൾ അതീവ രസകരങ്ങളായി. ബിൻഗോ ഗെയിം, ലേലം എന്നിവ മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ നിയന്ത്രിച്ചു. കുവൈറ്റിലെ പ്രമുഖ ഗായകരായ സമീർ വെള്ളയിൽ, റാഫി കല്ലായി എന്നിവർക്ക് പുറമെ നിരവധി പേർ ഗാനമേളയിൽ പങ്കെടുത്തു. അയാൻ മാത്തൂരിന്റെ ഗാനങ്ങൾ കൗതുകകരമായി. റൗഫ് പയ്യോളി, ഹമീദ് പാലേരി, അഷറഫ്, ശ്യാം പ്രസാദ്, അബ്ദുറഹ്മാൻ എം.പി, തുളസീധരൻ തോട്ടക്കര, ഷാജഹാൻ, റജീഷ് സ്രാങ്കിന്റകം. സമീർ കെ.ടി, ഷംസീർ വി.എ, വിനയൻ, രാമചന്ദ്രൻ പെരിങ്ങൊളം, ഹനീഫ കുറ്റിച്ചിറ, പ്രതുപ്നൻ, ഷൌക്കത്ത് അലി, അനു സുൽഫി, ചിന്നു ശ്യാം, അഷീക ഫിറോസ്, ഷഫാന സമീർ, റെമി ജമാൽ, രജിത തുളസി, ഷാജഹാൻ താഴെ കളത്തിൽ, സൗദ ഇബ്രാഹിം, ജെസ്സി സമീർ, മിർഷ ജമാൽ, മുഹമ്മദ് അസീം ഷമീർ, ഷറഫുദ്ദിൻ എന്നിവർ നിയന്ത്രിച്ചു. അബ്ബാസിയ ഏരിയാ പ്രസിഡന്റ് ശ്യാം പ്രസാദ് പരിപാടികൾ ഏകോപിപ്പിച്ചു.

Advertisement
inner ad
Continue Reading

Featured