ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രതാപവർമ തമ്പാൻ അനുസ്മരണം സംഘടിപ്പിച്ചു

അന്തരിച്ച  മുൻ കൊല്ലം ഡി.സി.സി പ്രസിഡൻറും, മുൻ എം.എൽ.എയും കെ.പി.സി. സി ജനറൽ സെക്രട്ടറിയുമായ ഡോ. പ്രതാപവർമ തമ്പാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി   അനുസ്മരണ ചടങ്ങു് സംഘടിപ്പിച്ചു.ഐ.സി.സി യിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൗഷാദ് കരിക്കോട് അധ്യക്ഷത വഹിച്ചു.
ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.സി മുൻ പ്രസിഡന്റ് ഏ.പി. മണികണ്ഠൻ, ഇൻകാസ് നേതാക്കൻമാരായ പ്രദീപ് പിള്ള, വി.എസ്. അബ്ദുൾ റഹ്മാൻ, ജോയ് പോച്ചവിള, മുനീർ ഏറാത്ത്, എം.സി. താജുദ്ദീൻ, ഷാജഹാൻ, ഹനീഫ് ചാവക്കാട്, മേരിദാസൻ, ജിജോ ജേക്കബ്, ഷാജി കൊല്ലം, ജോജി കുളത്തൂപ്പുഴ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
മഞ്ജുനാഥ് ശൂരനാട് സ്വാഗതവും, സജീദ് താജുദ്ദീൻ നന്ദിയും പറഞ്ഞു

Related posts

Leave a Comment