കെ കരുണാകരന്റെ ജന്മദിനം ആചരിച്ചു

മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ
ജന്മദിനം അദ്ദേഹത്തിന്റെ വികസന സ്വപ്നമായ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരുമൊത്ത് ഇൻകാസിന്റെ നേതത്വത്തിൽ വികസനം ചർച്ച ചെയ്തും മധുരം നൽകിയും ആഘോഷിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി
ജനറൽ സെക്രട്ടറിയും വാർഡ്
കൗൺസിലറുമായ വി.കെ.സുജിത്ത് ഉത്ഘാടനം ചെയ്തു. ഇൻകാസ് ദുബായ്
സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖലി
അധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയർമാൻ വി.മുഹമ്മദ് ഗൈസ്, നവീൻ എം, കെ കെ ഹിരോഷ്. റെയിൽവേ ജീവനക്കാർ എന്നിവർ ആശംസകളർപ്പിച്ചു.

Related posts

Leave a Comment