ഇൻകാസ് ഇഫ്താർ സംഗമം

ദോഹ :  ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൾഡ് ഐഡിയൽ സ്കൂളിൽ  ഇഫ്താർ സംഗമം നടത്തി. ഇൻകാസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കുരുവിള ജോർജ് അദ്യക്ഷത വഹിച്ചു അബ്ദുൽ മജീദ് ഹുദവി റംസാൻ സന്ദേശം നൽകി. ഖത്തറിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റൗഫ് കൊണ്ടോട്ടി, ജുട്ടാസ് പോൾ, ഇൻകാസ് വൈസ് പ്രസിഡന്റമാരായ അൻവർ സാദത്ത്,നിയാസ് ചെരിപ്പത്ത്‌, വിപിൻ മേപ്പയൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ്‌ കൂടൽ, ശ്രീജിത്ത്‌ ആലപ്പുഴ, കെ സ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സിബി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.ഇഫ്താർ വിരുന്നിന് ലിജു എബ്രഹാം മാമൻ, രെഞ്ചു വെച്ചുച്ചിറ, ലിജു കുമ്പഴ, ചാൾസ് റാന്നി, ജിബി വർഗീസ് , നിതിൻ, അലസ് പി മാത്യു, ബാലു, റ്റിജു തോമസ്,ഐസക്ക് തുടങ്ങിയവർ നേതൃത്വം നൽകി

Related posts

Leave a Comment