ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം ദുബായ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈദ് ഓണപൂവിളി കുടുംബസംഗമം 2021 ആഘോഷിച്ചു

ഇൻകാസ്  ഗുരുവായൂർ നിയോജകമണ്ഡലം ദുബായ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈദ് ഓണപൂവിളി കുടുംബസംഗമം 2021 ആഘോഷിച്ചു. 
ഇൻകാസ്  നിയോജക മണ്ഡലം ദുബായ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ദേശീയ ഗാനത്തോടെ  ആരംഭിച്ച  പരിപാടി ,  അനശ്വര രക്തസാക്ഷി  പുന്ന നൗഷാദ് അനുസ്മരണാർഥം നടത്തിയ മെഡിക്കൽ ക്യാമ്പ്,  ഓണസദ്യ, കുട്ടികളുടെ കലാപരിപാടിൾ, മേഘരാഗം ഓർക്കസ്ട്രയുടെ  ഗാനമേള, അവാർഡ് ദാനം എന്നിവ സംഘടിപ്പിച്ചു. 
യു.എ.ഇയിലെ ജീവകാരുണ്യ മേഖലയിലെ നിസ്വാർഥ സേവകനായ ഡോ.അഷ്‌റഫ് താമരശ്ശേരിക്ക് മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ്  ശ്രീ.പുന്നക്കൻ മുഹമ്മദാലി കൈമാറി, പ്രമുഖ വ്യവസായി ശ്രീ. മൊയ്‌ദുണ്ണി ആലത്തായലിനെ ബിസിനെസ്സ് എക്സലെൻസി  അവാർഡും , അബ്ദുൾ ലത്തീഫ് പരയാരിക്കലിൽ, AASA ഗ്രൂപ്പ് മേധാവി സി.പി.സാലിഹ് എന്നിവരേയും വേദിയിൽ ആദരിച്ചു. 
ഇൻകാസിന്റെ വിദ്യാഭ്യാസ അവാർഡുകൾ നെവിൻ  സെനിയദ്, ഹലീമ മൊഹിനുദ്ദീൻ എന്നിവർക്ക് കൈമാറി. 
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഒന്പത് മണ്ഡലങ്ങളിലേയും  പ്രവർത്തകരും, ഭാരവാഹികളും , കുടുംബത്തോടെ പരിപാടിയിൽ പങ്കെടുത്തു.  ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഷാഫി അഞ്ചങ്ങാടി, സലീം കാദർ, ഷാബു തോമസ് എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment