ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം ദുബായ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “എന്റെ ഇന്ത്യ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം ദുബായ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “എന്റെ ഇന്ത്യ” എന്ന വിഷയത്തിൽ സ്വതന്ത്രദിന സെമിനാർ സംഘടിപ്പിച്ചു.

ദുബായ് ഇൻകാസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വടക്കെക്കാട് വിഷയാവതരണം നടത്തി. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി അഞ്ചങ്ങാടി അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ പ്രസിഡന്റ് പവിത്രൻ അഞ്ചങ്ങാടി ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാൻ കർത്താക്ക, അഖിൽ ദാസ് ഗുരുവായൂർ എന്നിവർvee മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ റാസിഖ് ഏങ്ങണ്ടിയൂർ സ്വാഗതവും നിയോജകമണ്ഡലം ഖജാൻജി ഷാബു തോമസ് നന്ദിയും രേഖപ്പെടുത്തി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് ദുബായിൽ സംഘടിപ്പിച്ച യോഗത്തിൽ അമൻ ബഷീർ, അബ്ദുള്ള മിസ്ബാൻ എന്നിവർ ദേശീയ ഗാനം ആലപിച്ചു, നിയോജകമണ്ഡലം സെക്രട്ടറി സലിം കാദർ കെ.പി.സി.സിയുടെ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിമാരായ, സി. സാദിഖ് അലി, ഹസ്സൻ വടക്കെക്കാട്, രതീഷ് എരട്ടപ്പുഴ എന്നിവർ ഓൺലൈനിലൂടെ യോഗത്തിന് അഭിവാദ്യങ്ങൾ രേഖപ്പെടുത്തി.

Related posts

Leave a Comment