കോവിഡ് കൊള്ള: സെക്രട്ടേറിയറ്റ് പടിക്കൽ പ്രവാസി പ്രതിഷേധം നാളെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ പ്രവാസികളോട് കാണിക്കുന്ന ചിറ്റമ്മ നയത്തിലും എയർപോർട്ടിൽ RTPCR ടെസ്റ്റിന്റെ മറവിൽ പ്രവാസികളോടുള്ള കൊള്ളയിലും പ്രധിഷേധിച്ചു നാളെ (ജനുവരി 15) രാവിലെ 10 മണി മുതൽ തിരുവനതപുരം സെക്രട്ടറിയേറ്റ് പടിക്കൽ INCAS YOUTHWING-UAE ‘പ്രവാസി സമരം’ സംഘടിപ്പിക്കും. സെക്രട്ടറിയേറ്റ് നടയിൽ നടക്കുന്ന ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യും

മൂന്ന്‌ ഡോസ് വാക്‌സിനും യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് ചെയ്ത​ പി.സി.ആർ പരിശോധനയും വിമാനത്താവളത്തില
പരിശോധനയും കഴിഞ്ഞ്​ നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസം ഏർപ്പെടുത്തിയിരിക്കുന്ന ക്വാറന്റൈൻ ഉടൻ പിൻവലിക്കണമെന്ന് ഇൻകാസ് യൂത്ത് വിങ്ങ് യുഎഇ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ എന്നു പറയുന്ന സർക്കാർ ആരോഗ്യ വകുപ്പിന്റെ പിടിപ്പ്കേട് കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ ആദ്യം നിയന്ത്രണം വരുന്നത്‌ പ്രവാസികൾക്ക് തന്നെ ആണ്. എന്തെങ്കിലും നടപടി എടുത്തു എന്ന് വരുത്തി തീർക്കാൻ സർക്കാർ പ്രവാസികൾക്ക് നിയന്ത്രണം കൊണ്ട് വരുന്നത് പ്രതിഷേധാർഹമാണ്.

സാമൂഹിക അകലത്തിൻറെ കണിക പോലും പാലിക്കാത്ത പാർട്ടി സമ്മേളനങ്ങളും പാലം ഉദ്‌ഘാടനങ്ങളും നടത്തുന്ന സർക്കാർ മൂന്ന് ഡോസ് വാക്‌സിൻ എടുത്ത് എത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ഇരിക്കണമെന്ന് പറയുന്നത് പ്രവാസികളോടുള്ള യുദ്ധപ്രഖ്യാപനമാണ് എന്ന് ഇൻകാസ് യൂത്ത് വിങ്ങ് പ്രസിഡന്റ് ഹൈദർ തട്ടത്താഴത്ത് പറഞ്ഞു . സിപിഎം ആഘോഷങ്ങളിലും സമ്മേളനങ്ങളിലും തിരുവാതിരക്കളിയിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക്​ മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് കേന്ദ്ര, കേരള സർക്കാരുകൾ വ്യക്തമാക്കണം എന്നും പ്രവാസികൾ ആവശ്യപ്പെട്ടു.

Related posts

Leave a Comment