ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി ജഴ്സി പ്രകാശനം

ദോഹ : ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികം ആസാദി കാ അമൃത് മഹോത്സവ് നോട് അനുബന്ധിച്ച്, ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി ഒക്ടോബർ 15 വെള്ളിയാഴ്ച ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ സംഘടിപ്പി ക്കുന്ന രക്തദാന ക്യാമ്പിന്റെ പ്രചരണാർത്ഥമുള്ള ജഴ്സി പ്രകാശനം ICC പ്രസിഡന്റ് .പി.എൻ.ബാബുരാജൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് വി എസ് അബ്ദുൾ റഹ്മാൻ ജഴ്സി ഏറ്റുവാങ്ങി.
വി.എസ്. അബ്ദുൾ റഹ്മാൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐ.എസ് .സി. മാനേജിംഗ് കമ്മിറ്റി അംഗം കെ. വി. ബോബൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. നവാസ് അലി, ബിനീഷ് കെ എ, കെ. ബി. ഷിഹാബ്, ഷംസുദ്ദീൻ ഇസ്മയിൽ, ഷിജു കുര്യാക്കോസ്, ജോയ് പോൾ, എൽദോ എബ്രഹാം, ബിനു പീറ്റർ, ജസ്റ്റിൻ ജോൺ, ഷിമ്മി വർഗ്ഗീസ്, എൽദോ സി.ജോയി, ഷെമീം ഹൈദ്രോസ് തുടങ്ങിയവർ സംസാരിച്ചു.
പി.ആർ. ദിജേഷ് സ്വാഗതവും, എം.പി. മാത്യു നന്ദിയും പറഞ്ഞു.
കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷം ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന 3-ാമത് രക്തദാന ക്യാമ്പാണ് ഒക്ടോബർ 15 ന് നടക്കുന്നത്.

Related posts

Leave a Comment