ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സദ്ഭാവനാ ദിനം ആചരിച്ചു

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20, ഖത്തർ ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സദ്ഭാവനാ ദിനമായി ആചരിച്ചു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട്,
ജില്ലാ പ്രസിഡന്റ് വി. എസ്‌. അബ്ദുൾ റഹ്‌മാന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണയോഗം ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിംഗ് കമ്മിറ്റി അംഗം കെ. വി. ബോബൻ ഉത്ഘാടനം ചെയ്തു. ആധുനിക ഇന്ത്യയുടെ ശില്പിയായിരുന്നു ശ്രീ രാജീവ് ഗാന്ധിയെന്ന് അദ്ദേഹം അനുസ്മരിച്ചു. കാളവണ്ടി യുഗത്തിൽ നിന്നും കംപ്യൂട്ടർ യുഗത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് നയിച്ച രാജീവ് ഗാന്ധിയുടെ സംഭാവനകളെ ആരൊക്കെ ചരിത്രത്തിൽ നിന്നും മായ്ക്കാൻ ശ്രമിച്ചാലും ഇന്ത്യൻ ജനത അതെല്ലാം മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡേവിസ് ഇടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി ഭാരവാഹികളായ എം. പി. മാത്യു, കെ.എ. ബിനീഷ്, കെ. ബി. ഷിഹാബ്, ഷംസുദീൻ ഇസ്മയിൽ, ഷിജു കുര്യാക്കോസ്, ഷനീർ ഇടശ്ശേരി, ഫഹദ് അബ്ദുൽ റഹ്മാൻ തുടങ്ങിയവർ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ സ്വാഗതവും സെക്രട്ടറി എം എം മൂസ നന്ദിയും പറഞ്ഞു.
നേരത്തേ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.

Related posts

Leave a Comment