ഇൻകാസ് ദുബായ് മണലൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ ധനസഹായം കൈമാറി

കോവിഡ് രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന വെങ്കിടങ്ങ് പഞ്ചായത്തിലെ കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ് ഫൈസൽ കോടമുക്കിന് ചികിത്സാ സഹായമെത്തിച്ചു. ഇൻകാസ് മണലൂർ നിയോജകമണ്ഡലം ദുബായ് കമ്മറ്റി സ്വരൂപിച്ച സഹായം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഫൈസലിന്റെ കുടുംബത്തിന് കൈമാറി. ഇൻകാസ് ദുബായ് മണലൂർ നിയോജകമണ്ഡലം കമ്മറ്റി എക്സിക്യൂട്ടീവ് അംഗം റാഫി കോമളത്ത് സ്വാഗതം ആശംസിക്കുകയും ഹിഷാം വെങ്കിടങ് അധ്യക്ഷത വഹിക്കും ചെയ്തു. വെങ്കിടങ്ങ് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അലിമോൻ നന്ദി പറഞ്ഞ യോഗത്തിൽ വാർഡ് മെമ്പർമാരായ എൻ കെ വിമല, ഷൈലജ മധു , നിയോജകമണ്ഡലം പ്രസിഡന്റ് അശോക് കുമാർ,മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഗ്രേസി ജേക്കബ്,ഇൻകാസ് പ്രവർത്തകരായ റഫീഖ് വെന്മേനാട്,മോഹനൻ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment